മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ലാന്റില്‍ 11 തലയോട്ടികളും 54 മനുഷ്യഎല്ലുകളും കണ്ടെത്തി. ഇവിടെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
സംഭവത്തിൽ ആശുപത്രി ഡയറക്ടർ രേഖാ കദമിനെയും , ഒരു കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്