NEWS

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി പതിനൊന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജംഷിറിനെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പൊന്നാനി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്. കൂട്ടായി ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി പതിനൊന്നു മണിയോടെ ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.

Signature-ad

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കൂടുതൽ രക്തം വാർന്നു പോയതാണ് മരണകാരണമെന്നാണ് പ്രാമിക നിഗമനം.
ഇമ്പിച്ച ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിച്ചിരിക്കുന്ന മൃതദേഹം പൊസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: