Month: January 2022
-
Kerala
സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്
സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ക്ക് റീത്ത്; മാടായിപാറയില്‍ അതിരടയാളകല്ലുകള്‍ വീണ്ടും പിഴുതുമാറ്റി 14 Jan 2022 8:01 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍ കണ്ടെത്തി. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണിത്. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സര്‍വേ പൂര്‍ത്തീകരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുതിയ സംഭവം ശ്രദ്ധയില്‍ പെട്ടത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മാടായിപ്പാറയില്‍ നേരത്തെയും സര്‍വേക്കല്ല് പിഴുതു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സര്‍വേ കല്ലൂകളാണ് പിഴുതു കളഞ്ഞത്.
Read More » -
Kerala
മോഷണശ്രമത്തിനിടെ 52കാരിയെ കഴുത്തറത്തു കൊലപ്പെടുത്തി
മോഷണശ്രമത്തിനിടെ 52കാരിയായ സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തിയ നാൽവർ സംഘം അറസ്റ്റിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിലാണ് സംഭവം. താര ബോധ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ലോനി സ്വദേശികളായ അമൻ, ആകാശ്, മനീഷ്, വൈഭവ് ജെയിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോനിയിൽ കേസ് രജിസ്റ്റർ ചെയ്ത ഒരു വയോധികയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് അമനും ആകാശും സമ്മതിച്ചു. അമൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബവുമായി ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടിരുന്നു. പിന്നീട് താരാ ബോധിന്റെ വീട്ടിൽ ധാരാളം പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മനസിലാക്കിയാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് കവർച്ചയ്ക്ക് പദ്ധതിയിട്ടത്. സംഭവദിവസം ചില വ്യാപാര ഇടപാടുകളുടെ പേരിൽ ഇവർ താരയുടെ വീട്ടിലെത്തി. തുടർന്ന് ഇവരെ ഒരു ഗോഡൗണിലെത്തിച്ചു. അവിടെ വെച്ചാണ് ഇവർ ആക്രമണം നടത്തിയത്. താരാ ബോധ് ധരിച്ചിരുന്ന ആഭരണങ്ങൾ കവർന്നെടുത്ത പ്രതികൾ പിന്നീട് കത്രിക ഉപയോഗിച്ച് ഇവരുടെ കഴുത്ത് മുറിക്കുകയും ഇഷ്ടികകൊണ്ട് ആക്രമിക്കുകയുമായിരുന്നു. എന്നാൽ മോഷണം പൂർണമായും നടത്താൻ…
Read More » -
India
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു
ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതിലും 6.7 ശതമാനം രോഗികളുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,345 പേര് രോഗമുക്തരായി. നിലവില്‍ 12,72,073 രോഗികള്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 5,753 ആയി ഉയര്‍ന്നു.
Read More » -
Kerala
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് വിധി
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ 2014 മുതല്‍ 2016 വരെ കാലയളവില്‍ ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി. രാവിലെ 11 മണിക്കാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പ്രസ്ഥാവിക്കുക. 2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല.
Read More » -
India
ഹൃദയാഘാതം:ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കുന്നത് എങ്ങനെ?
‘സിപിആർ’ കൊടുക്കുന്നത് എങ്ങനെയെന്ന് എല്ലാവരും ജീവിതത്തിൽ പഠിച്ചിരിക്കേണ്ട ഒന്നാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല്‍ ഹൃദയാഘാതം ഉണ്ടായാല്‍, സിപിആര്‍- ശുശ്രൂഷ(കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ അഥവാ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ചികില്‍സ- സിപിആര്‍) നല്‍കിയാല്‍, ഏറെ മരണങ്ങളും ഒഴിവാക്കാം. എന്നാല്‍ മൂന്നു കോടിയിലേറെ ഹൃദ്രോഗികളുള്ള ഇന്ത്യയില്‍ 98 ശതമാനം ജനങ്ങള്‍ക്കും, സിപിആര്‍ ശുശ്രൂഷ എങ്ങനെ ചെയ്യണമെന്ന് അറിയില്ല എന്നതാണ് സത്യം. ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തമായി അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്നതാണ് രീതി. ആര്‍ക്കും പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ ജീവന്‍രക്ഷാവിദ്യ സമൂഹത്തിൽ എല്ലാവരും പരിശീലിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ എണ്‍പത് ശതമാനം പേരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സിപിആര്‍ എന്ന പ്രഥമശുശ്രൂഷകൊണ്ടാകുമെന്നാണ് പഠനം. ഹൃദയ സ്തംഭനം സംഭവിച്ച് കുഴഞ്ഞു വീഴുന്ന ആളെ ഔദ്യോഗിക ചികിത്സ ലഭിക്കുന്നതു വരെ താങ്ങി നിർത്തുകയാണ് സിപിആർ കൊണ്ട് ഉദ്ദേശിക്കുന്നത്. നെഞ്ചിൽ…
Read More » -
Kerala
നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുമോ?ഇന്ന് നിർണായക ദിനം
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം അഞ്ചു പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്.
Read More » -
Kerala
ആംബുലൻസിന്റെ ഉപയോഗം വേറെയാണ്; മോട്ടോർ വാഹന വകുപ്പ് നടപടിയിലേക്ക്
വിവാഹാനന്തരം യാത്ര ചെയ്യാൻ വധൂ വരൻമാർ ആംബുലൻസ് ഉപയോഗിച്ച സംഭവത്തിൽ വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ്. എംവിഡിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് വിവരം പങ്ക് വച്ചിരിക്കുന്നത്. വിവാഹത്തിന് ആംബുലൻസ് ഉപയോഗിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വാഹനം മോട്ടർവാഹന വകുപ്പു കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ ദിവസം അടൂരിനടുത്ത് കറ്റാനത്തു നടന്ന വിവാഹത്തിനു ശേഷം കായംകുളം – പുനലൂർ (കെപി) റോഡിലൂടെയാണ് വധൂ വരൻമാർ ആംബുലൻസിൽ യാത്ര ചെയ്തത്. നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.തുടർന്ന് വിഡിയോ ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു. കറ്റാനം വെട്ടിക്കോട് മനു വർഗീസിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചൽ ആംബുലൻസാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആർടിഒ ജി.എസ്.സജി പ്രസാദ് നോട്ടിസ്…
Read More » -
India
പുതിയ ലൈസൻസ് നിയമങ്ങൾ ഇങ്ങനെ
ഡ്രൈവിംഗ് ലൈസൻസിനായി നിങ്ങൾക്ക് ഇപ്പോൾ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (RTO) കയറിയിറങ്ങേണ്ട ആവശ്യമില്ല. കാരണം കേന്ദ്രസർക്കാർ ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ വളരെ എളുപ്പത്തിലാക്കിയിരിക്കുകയാണ്. ഗവൺമെന്റിന്റെ ഈ പുതിയ നിയമത്തെ കുറിച്ച് നമുക്കറിയാം… ഡ്രൈവിംഗ് ടെസ്റ്റ് ഇനി ആവശ്യമില്ല ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.പുതിയ നിയമം അനുസരിച്ച്, ഇപ്പോൾ നിങ്ങൾക്ക് RTO യിൽ പോയി ഒരു തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റും നടത്തേണ്ടതില്ല. ഡ്രൈവിംഗ് ലൈസൻസിനായി ആർടിഒയുടെ വെയിറ്റിംഗ് ലിസ്റ്റിൽ കഴിയുന്ന കോടിക്കണക്കിന് ആളുകൾക്കാണ് ഈ പുതിയ മാറ്റത്തിലൂടെ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളിൽ പോയി പരിശീലനം നേടണം ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഇനി ആർടിഒയുടെ പരീക്ഷയിൽ പങ്കെടുക്കേണ്ട ആവശ്യമില്ല.പകരം ഏതെങ്കിലും അംഗീകൃത ഡ്രൈവിംഗ് പരിശീലന സ്കൂളിൽ ഡ്രൈവിംഗ് ലൈസൻസിനായി രജിസ്റ്റർ ചെയ്യാം. ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് പരിശീലനം നേടുകയും അവിടെ ടെസ്റ്റ് വിജയിക്കുകയും വേണം.ശേഷം ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റ് നൽകും.ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകന് യഥാർത്ഥ…
Read More » -
NEWS
അനുരാഗത്തോണിയിൽ ആനയിക്കുന്ന സ്വരമുദ്രകളുടെ രാജകുമാരി
“നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറ കെട്ടാൻ എന്ന് രാഘവൻ മാഷിന്റെ ഈണത്തിൽ സിതാര പാടുമ്പോൾ നെഞ്ഞിൽ മഞ്ഞുപെയ്യുന്ന ഒരനുഭൂതിയിൽ അലിയുകയായിരുന്നു ഞാൻ. പ്രണയമാണു വരികളിൽ നിറയെ, എന്നാലോ ശബ്ദത്തിലും അതൊളിഞ്ഞിരിക്കുന്നു. ശ്രോതാവ് പ്രതീക്ഷിക്കുന്ന താരള്യമല്ല ആലാപനത്തിലുള്ളത്. പക്ഷേ നമുക്കാ പ്രണയത്തുടിപ്പറിയാനും കഴിയുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയാണത്… ‘ഉയരെ’യിലെ ‘നീ മുകിലോ’യിൽ എത്തുമ്പോൾ അവരുടെ ശബ്ദം പ്രണയം തന്നെയാണ്. ഞരമ്പിലിറ്റിറ്റു വീഴുന്ന പ്രണയത്തുള്ളികൾ. രണ്ടുമൂന്നിടത്ത് അവരെന്നെ ഈപാട്ടിൽ ദിക്കറിയാതെ കുരുക്കിയിടാറുണ്ട്…” ഗായിക സിതാരകൃഷ്ണകുമാറിൻ്റെ അവാച്യ സുന്ദരമായ സ്വരമാധുരിയുടെ നേരനുഭവം പകർന്നു നൽകുകയാണ് ജിതേഷ് മംഗലത്ത് പാട്ടുകാരുടെ ശബ്ദം ഒരു പട്ടമാണെന്ന് തോന്നാറുണ്ട്, ശ്രോതാവിന്റെ ഹൃദയാകാശത്തിന്റെ രണ്ടറ്റങ്ങളിലും തൊടാൻ കഴിയുന്ന സുന്ദരമായൊരു പട്ടം. അതങ്ങനെ അനായാസം എല്ലാ ശബ്ദങ്ങൾക്കും വഴങ്ങുന്ന ഒന്നല്ല താനും. ശ്രോതാവിനെ വ്യത്യസ്ത ഭാവപ്പകർച്ചകളിലേക്കും, കേൾവിയുടെ നിമ്നോന്നതങ്ങളിലേക്കും കൊണ്ടുപോകാൻ കഴിയുക എന്നത് അത്രയേറെ പ്രതിഭയാവശ്യപ്പെടുന്ന കാര്യമാണ്. റിഫൈൻഡായിട്ടുള്ള റെൻഡറിംഗ് ശൈലി ഇപ്പോഴത്തെ പല പാട്ടുകാർക്കുമുണ്ട്. ചിലർക്കെങ്കിലും റോ ശബ്ദത്തിന്റെ അനുഗ്രഹവുമുണ്ട്. ഈ രണ്ട് ശ്രേണികളിലേക്കും…
Read More » -
NEWS
പലവിധ രോഗങ്ങളെ തടയുന്ന ഔഷധങ്ങളുടെ സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം
ദഹനപ്രക്രീയയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിന് സവിശേഷമായ ശേഷിയുണ്ട്. കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ഉത്തമം. ഈന്തപ്പഴം രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായി കഴിക്കാം ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയൂ ഇരുമ്പിന്റെയും പ്രതിരോധശേഷിയുടെയും കുറവ്, ഹോർമോൺ പ്രശ്നങ്ങൾ, മുടികൊഴിച്ചിൽ, വിളറിയ ചർമ്മം എന്നിവവയ്ക്ക് വലിയ തോതിൽ പരിഹാരമാണ് ഈന്തപ്പഴം. ഇരുമ്പ് സമ്പുഷ്ടമായ ഈന്തപ്പഴം ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. ഗർഭിണികൾക്ക് ഈന്തപ്പഴം കഴിക്കാൻ കൊടുക്കുന്നത് അതുകൊണ്ടാണ്. ദഹനപ്രക്രീയയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിന് സവിശേഷമായ ശേഷിയുണ്ട്. കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും…
Read More »