ദുബായ്: 2019 ല്‍ ദുബൈ- അല്‍ഐന്‍ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം( ഏകദേശം നാലു കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ച് ദുബായ് കോടതി.
അല്‍ഐനിന് സമീപം അൽലിസാലി പാലത്തിലായിരുന്നു അപകടം.അപകടത്തെ തുടര്‍ന്ന് ഓര്‍മ ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതര പരുക്കുകളാണ് വിനുവിന് സംഭവിച്ചത്.മൂന്നുവർഷമായി നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ കോടതിയുടെ വിധി.