Month: January 2022
-
India
ഡൽഹിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ന് കരസേനാ ദിനം ആചരിക്കവേ ഡൽഹിയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപ്പൂർ ഫ്ലവര്‍ മാര്‍ക്കറ്റിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ഇന്നലെ രാവിലെ 9ന് ശേഷം സ്കൂട്ടറില്‍ മാര്‍ക്കറ്റിലെത്തിയ ആളാണ് ബാഗ് ഉപേക്ഷിച്ചതെന്നാണ് വിവരം. തുടര്‍ന്ന് സ്പെഷ്യല്‍ പൊലീസും ബോംബ് സ്ക്വാഡും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.
Read More » -
India
മധ്യപ്രദേശിൽ ആക്രമണത്തിനിരയായ പാസ്റ്റർ ഗുരുതരാവസ്ഥയിൽ
ഭോപ്പാൽ: സംഘപരിവാറുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ പാസ്റ്റർ അത്യാസനനിലയിൽ. മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിലാണ് സംഘപരിവാറുകാരുടെ ആക്രമണത്തിൽ പ്രദേശവാസിയായ പാസ്റ്റർ കൈലാഷ് ഡുഡ്വേയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ഭവനത്തിൽ പ്രാർത്ഥന നടത്തിയതായിരുന്നു പ്രകോപന കാരണം. സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയ പാസ്റ്റർ കൈലാഷിനെ ആക്രമികൾ വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളിൽ നിന്നും പടികൾ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.കഴുത്തിലെ(Cervical Spine) എല്ലിന് ഗുരുതരമായ പരിക്കേറ്റ പാസ്റ്റർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.വിവരം അറിയിച്ചിട്ടും കേസെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാരും പറയുന്നു.
Read More » -
Kerala
ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധി :പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും സമ്പൂർണ്ണമായി നിരാകരിച്ച വിധി -നിയമ ഗവേഷകൻ ശ്യാം ദേവരാജ് വിലയിരുത്തുന്നു
പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞ വാദങ്ങൾ മാത്രം മുഖവിലയ്ക്ക് എടുക്കുകയും പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളും തെളിവുകളും സമ്പൂർണ്ണമായി നിരാകരിക്കുകയും ചെയ്ത വിചാരണ കോടതിവിധി. അതിജീവതയുടെ അവകാശങ്ങളെ പോസിറ്റീവ് ആയി സമീപിക്കാമായിരുന്നു. സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ചൂണ്ട് പലകയായി വിധി മാറ്റാമായിരുന്നു. നിയമത്തിൻ്റെ ശരിയായ വ്യാഖ്യാനം സമൂഹത്തിന് നേരായ സന്ദേശം നൽകുമായിരുന്നു. പ്രതിക്കൂട്ടിൽ നിന്ന ഉന്നതൻ്റെ പ്രവർത്തികളെ സംശയ ദൃഷ്ടിയോടെയും വിമർശന ബുദ്ധിയോടെയും പരിഗണിക്കാമായിരുന്നു. വിചാരണ ചെയ്യപ്പെടേണ്ടത് പ്രതിയാണ്, അതിജീവതയല്ല എന്ന് ഓർക്കാമായിരുന്നു. പരാതിക്കാരിക്ക് എതിരായ കുറ്റപത്രം ആണോയെന്ന് പൊതുസമൂഹം സംശയിച്ചാൽ തെറ്റ് പറയാനാവില്ല. ഇങ്ങനെ ഒരു വിധിന്യായം വായിച്ചാൽ ഇനിയാരെങ്കിലും നീതിതേടി വരുമെന്ന് പ്രതീക്ഷ വേണ്ട. വിചാരണ കോടതി വിധിയിലെ പ്രസക്ത നിരീക്ഷണങ്ങളിൽ ചിലത് ഇവയാണ്. > പ്രതി ഫ്രാങ്കോ മുളയ്ക്കലിൻ്റെ മുൻകാല ക്രിമിനൽ ചരിത്രം ഈ കേസിൻ്റെ വിചാരണയിൽ ബാധകമല്ല. > 18 കന്യാസ്ത്രീകൾ കോൺഗ്രഗേഷൻ വിട്ട് പോയത് പ്രതിയുടെ മോശം ഇടപെടൽ കാരണമാണെന്ന് ആക്ഷേപമില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്…
Read More » -
Kerala
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വന്‍ സ്വീകരണം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റ വിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജന്‍മനാടായ തൃശൂര്‍ മറ്റത്ത് വന്‍ സ്വീകരണം. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലിയാണ് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിക്കാന്‍ എത്തിയത്. കാറില്‍ വന്നിറങ്ങിയ ഉടനെ പൂമാലകള്‍ അണിയിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ ജനം സ്വീകരിച്ചത്. മറ്റം പള്ളിയില്‍ ഉറ്റവരുടെ കുഴിമാടത്തിനരികില്‍ ബിഷപ്പ് പ്രാര്‍ത്ഥന ചൊല്ലി. നേരെ ദേവാലയത്തിലെത്തി ആരാധനാ ചടങ്ങില്‍ പങ്കെടുത്തു. 105 കതിനയാണ് ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് 105 കതിനകള്‍ പൊട്ടിച്ചത്. വീട്ടില്‍ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് ബിഷപ്പ് മടങ്ങിയത്. ചാലക്കുടി പള്ളിയില്‍ സഹോദരിയുടെ കുഴിമാടത്തിനരികിലേക്കാണ് പിന്നെ പ്രാര്‍ത്ഥനകള്‍ക്കായി പോയത്. ഇവിടെയും വിശ്വാസികള്‍ ആദരവോടെയാണ് ബിഷപ്പിനെ സ്വീകരിച്ചത്.
Read More » -
India
പാവ് ബാജി ഉണ്ടായ ചരിത്രം അറിയാമോ ?
ഒരു മുംബൈ സ്ട്രീറ്റ് ഫുഡായ പാവ് ബാജിയും 1860 -കളിലെ അമേരിക്കൻ ആഭ്യന്തരയുദ്ധവും തമ്മിലെന്താണ് ബന്ധം? കാലങ്ങളായി മുംബൈയിലെ തെരുവോരങ്ങളില്‍ കിട്ടുന്ന, മറാത്താ ജനതയുടെ ഒരു പ്രധാന ഭക്ഷണമാണ് പാവ് ബാജി. ഇന്ന് അവിടെ മാത്രമല്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലും തെരുവോരങ്ങളിലും ഹോട്ടലുകളിലും പാവ് ബാജി കിട്ടും.ഒരുപാട് ആരാധകരുള്ള ഒരു സ്പൈസി ഫുഡാണ് ഇത്.എങ്ങനെയാണ് ഈ വിഭവം ഉണ്ടായതെന്ന് നോക്കാം. പാവ് ബാജിയുടെ വേര് തേടി പോവുകയാണെങ്കില്‍ കുറച്ചധികം കാലം പുറകിലോട്ട് പോകേണ്ടി വരും. അതായത് 1860 -കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധം വരെ. യുദ്ധസമയത്ത്, ലോകവിപണിയിൽ തെക്കൻ അമേരിക്കയുടെ പ്രധാന നാണ്യവിളയായ കിംഗ് കോട്ടണുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായി. ഇത് ബോംബെയിലെ (ഇപ്പോൾ മുംബൈ) കോട്ടൺ മിൽ ഉടമകളില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിലേക്ക് വിവിധ രാജ്യങ്ങളെ നയിച്ചു.മുംബൈ കോട്ടണുള്ള ഡിമാന്‍ഡ് വര്‍ധിച്ചു എന്നർത്ഥം. ഈ അവസരത്തിൽ ബോംബെയിലെ കോട്ടൺമിൽ ഉടമകൾ ലോകമെമ്പാടുമുള്ള വലിയവലിയ ഓർഡറുകൾ നേടുകയും അവര്‍ക്ക് ഉത്പന്നങ്ങളെത്തിക്കുന്നതിനായി മില്ലിലെ തൊഴിലാളികള്‍ക്ക്…
Read More » -
India
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ആശങ്ക,തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷം കടന്നു
രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷംകടന്നിരിക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ബാധയും തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് രാജ്യം.മഹരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ആശങ്ക ഒഴിയുന്നില്ല. 43,211 പേരാണ് മഹരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത്. കര്‍ണാടകയില്‍ 28,723 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 22,625 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും പ്രതിദിന കൊവിഡ് കണക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. കേരളത്തിലും കണക്കുകളില്‍ ഉണ്ടാകുന്ന വര്‍ധനവും ആശങ്കപ്പെടുത്തുന്നുണ്ട്.
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്: ആരാണ് കാണാമറയത്തെ ആ വിഐപി ..?
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ആറു പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ ദിലീപ് അടക്കം അഞ്ച് പേരാണ് ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് ഉള്‍പ്പെടെയുള്ള അഞ്ച് പേരും ഇതുവരെയും ആരെന്ന് വ്യക്തമായിട്ടില്ലാത്ത വിഐപിയുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരിഗണിക്കും. ആരാണ് വിഐപി എന്നുള്ള കാര്യത്തിൽ നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്.വിഐപി ആരാണെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. വിഐപി സിനിമാ മേഖലയിൽ നിന്നുള്ള ആളല്ലെന്ന് വ്യക്തമാണെന്നും, അങ്ങനെയായിരുന്നെങ്കിൽ തനിക്കയാളെ അറിയാൻ കഴിയുമായിരുന്നു എന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.…
Read More » -
Kerala
തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്കു തിരിച്ചു
തുടർചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പുലർച്ചെ അമേരിക്കയിലേക്കു തിരിച്ചു . നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ദുബായിക്ക് പോയത്. അവിടെനിന്നുള്ള കണക്ഷൻ ഫ്ളൈറ്റിൽ യുഎസിലേക്കു പോകും. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്. അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. ചികിത്സ സമയബന്ധിതമായി പൂർത്തിയായാൽ ഈമാസം 29നു മടങ്ങിയെത്തും. രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ഭരണച്ചുമതല ആർക്കും കൈമാറിയിട്ടില്ല.
Read More » -
Kerala
മാലിന്യ കൂമ്പാരമായി പൊന്തൻപുഴ വനം
റാന്നി: മാലിന്യ കൂമ്പാരമായി പൊന്തൻപുഴ വനം.വലിയകാവ് ജംഗ്ഷനും പൊന്തൻപുഴ ഹൈവേയ്ക്കുമിടയിലാണ് ഇത്തരത്തിൽ വൻതോതിൽ വനത്തിനുള്ളിൽ മാലിന്യ നിക്ഷേപം നടത്തിയിട്ടുള്ളത്.മൂക്കുപൊത്താതെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഇതുവഴി കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.വര്‍ഷങ്ങളായുള്ള ഈ മാലിന്യ നിക്ഷേപത്തെക്കുറിച്ച് പരാതി പറഞ്ഞ് നാട്ടുകാരും മടുത്തിരിക്കുകയാണ്. രാത്രി കാലത്താണ് ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ ഇവിടെ കൊണ്ട് നിക്ഷേപിക്കുന്നത്.സമീപത്തെ, വേനൽക്കാലത്തു പോലും നീരൊഴുക്കുള്ള തോട്ടിലും മാലിന്യം നിറഞ്ഞ് ഇപ്പോൾ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണുള്ളത്. ഒട്ടേറെ പേരുടെ കുടിവെള്ള സ്രോതസായിരുന്നു ഇത്.റാന്നി, മണിമല ടൗണുകളിലെ ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ളവയിലെ വേസ്റ്റുകളാണ് രാത്രിയുടെ മറവിൽ ഇവിടെ കൊണ്ട് തള്ളുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നൂറു കണക്കിന് മാലിന്യ കെട്ടുകളാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്.വനംവകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള അന്വേഷണമോ പരിഹാരമോ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
Read More »
