മധുര:പൊങ്കലിനോടനുബന്ധിച്ച് ആവണിയാപുരത്തു നടന്ന ജല്ലിക്കെട്ടിനിടയിൽ കാളയുടെ കുത്തേറ്റ് കാഴ്ചക്കാരന്
ദാരുണാന്ത്യം.നെഞ്ചില്‍ കാളയുടെ കുത്തേറ്റ മധുര സ്വദേശി ബാലമുരുകന് (18) ആണു മരിച്ചത്.
കാഴ്ചക്കാരനായെത്തിയ ബാലമുരുകന് തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു അബദ്ധത്തിൽ വീഴുകയായിരുന്നു.പെട്ടെന്നുതന് നെ ബാലമുരുകനെ മധുര രാജാജി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും കൂടുതല്‍ കാളകളും മത്സരാര്ഥികളും പങ്കെടുക്കുന്നതാണ് മധുര ആവണിയാപുരത്തെ ജല്ലിക്കെട്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പേരിലുളള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎല്‍എയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുളള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ജെല്ലിക്കെട്ടാണ് മധുര ആവണിയാപുരത്തേത്.