IndiaNEWS

ഒ​മി​ക്രോ​ണ്‍ ത​രം​ഗ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഏ​റി​യ പ​ങ്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി

ഒ​മി​ക്രോ​ണ്‍ ത​രം​ഗ​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ഏ​റി​യ പ​ങ്കും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യി​ൻ. ജ​നു​വ​രി ഒ​ൻ​പ​തി​നും 12നും ​ഇ​ട​യി​ൽ മ​രി​ച്ച 97 പേ​രി​ൽ 70 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും 19 പേ​ർ ഒ​രു ഡോ​സ് വാ​ക്സി​ൻ മാ​ത്രം സ്വീ​ക​രി​ച്ച​വ​രും എ​ട്ടു പേ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​രും ആ​യി​രു​ന്നു.

പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ പ​ല​രും മ​റ്റു ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രും 18ന് ​വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ഏ​ഴ് രോ​ഗി​ക​ൾ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രും ആ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ 75 ശ​ത​മാ​ന​ത്തി​ലും അ​ധി​കം പേ​ർ ഒ​രു ഡോ​സ് വാ​ക്സി​ൻ പോ​ലും എ​ടു​ത്ത​വ​ർ ആ​യി​രു​ന്നി​ല്ല.

Signature-ad

ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച 28,867 കോ​വി​ഡ് കേ​സു​ക​ളും 31 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

Back to top button
error: