കുവൈത്ത് സിറ്റി : കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ(കെ.എന്‍.പി.സി) അല്‍ അഹമ്മദി ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീപിടിത്തത്തിൽ 2 ഇന്ത്യക്കാര്‍ മരിച്ചു.അറബി എന്ന്റെര്ടെക്ക് കമ്ബിനിയിലെ മെയിന്റെറന്സ് ജീവനക്കാരണ് മരണമടഞ്ഞത്.ഒരാൾ തമിഴ്നാട് സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണെന്നാണ് അറിയുന്നത് സംഭവത്തില്‍ പത്തോളം ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ അല്‍ ബാബ്ടൈന്‍ ആശുപത്രിയിലേക്ക് മാറ്റി.ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് അറിയുന്നത്.