Month: January 2022
-
Kerala
ആലപ്പുഴയിൽ ഭാര്യക്ക് വിഷം നൽകിയശേഷം ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴയിൽ ഭാര്യക്ക് വിഷം നല്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൈനകരി തോട്ടുവത്തലയിലാണ് സംഭവം.അപ്പച്ചന്(79) ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നല്‍കിയതിന് ശേഷം അപ്പച്ചന് തൂങ്ങി മരിക്കുകയായിരുന്നു. വാര്‍ധക്യത്തിലെ ഒറ്റപ്പെടലാണ് കാരണമെന്ന് ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്.ഇവര്‍ക്ക് ആറ് മക്കളുണ്ട്.പോലീസ് കേസെടുത്തു
Read More » -
Kerala
മുടിയുടെ ആരോഗ്യത്തിന് ചില മുത്തശ്ശി വൈദ്യങ്ങൾ
കാച്ചിയ വെളിച്ചണ്ണ തലയിൽ പുരട്ടുന്നത് ഒരു മുത്തശ്ശി വൈദ്യമാണെന്ന് തന്നെ പറയാം. അകാലനരയും താരനും മുടികൊഴിച്ചിലും തടയാന്‍ ഇത് സഹായിക്കും.മൈലാഞ്ചി, ചെമ്പരത്തി, തെച്ചിപ്പൂവ്, കറിവേപ്പില, കറ്റാര്‍വാഴ, ചുവന്നുള്ളി, തുളസി, നെല്ലിക്ക, താന്നിക്ക, കയ്യോന്നി, നീലയമരി, കുറുന്തോട്ടിയില,എള്ള് എന്നിവയും കുരുമുളകും അരിയും ചേർത്ത കാച്ചിയ എണ്ണയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ചെമ്പരത്തി പൂക്കളും ചെമ്പരത്തി ഇലകളും ചേത്തുണ്ടാക്കിയ പേസ്റ്റ് വെളിച്ചെണ്ണയിൽ ചേർത്തും തലമുടിയിൽ പുരട്ടാം. ശിരോചർമ്മത്തിലും മുടിയുടെ അഗ്രഭാഗം വരെയും പുരട്ടി, 45-60 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു തവണ മുടിയിൽ ഇത് പ്രയോഗിച്ചാൽ സമൃദ്ധമായ മുടി ലഭിക്കും. ചെമ്പരത്തിയും അതിന്റെ ഇലകളും കറിവേപ്പിലയ്ക്കൊപ്പം ചേർത്ത് മുടിയിൽ പുരട്ടിയാലും ഇരട്ടി ഫലം ലഭിക്കും.ചുവന്ന ചെമ്പരത്തി പൂക്കളും ഇലകളും കഴുകി വൃത്തിയാക്കിയ ശേഷം ഒരു മിക്സിയിൽ ഇടുക.ഇതിലേക്ക് കറിവേപ്പിലയും ചേർത്ത ശേഷം കുറച്ച് വെള്ളമൊഴിച്ച് കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക.ഇത് ശിരോചർമത്തിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്കയും…
Read More » -
Kerala
രക്തം ദാനം ചെയ്യുന്നതു വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്
രക്തം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന് രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് നാം ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്.ഒരു കുപ്പി രക്തം ദാനം ചെയുമ്പോള്‍ നമ്മുടെ ശരീരത്തിൽ നിന്നും 650 കിലോ കലോറിയാണ് കത്തിച്ചു കളയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്പ് ആവശ്യമാണ്.എന്നാല്‍ ഇരുമ്പിന്റെ അംശം അധികമായാല്‍ അത് ഓക്സീകരണ നാശത്തിനു കാരണമാകും.രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നു.ഇത് അര്‍ബുദ കോശങ്ങളുടെ രൂപീകരണത്തെ തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തദാനം പുതിയ രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു.രക്തം ദാനം ചെയ്ത ശേഷം, 48 മണിക്കൂറിനുള്ളിൽ പുതിയ രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടുകയും നഷ്ടപ്പെട്ട എല്ലാ ചുവന്ന രക്താണുക്കളും 30 മുതൽ 60 ദിവസത്തിനുള്ളിൽ വീണ്ടും രൂപപ്പെടുകയും ചെയ്യുന്നു.ഇത് ശരീരത്തെ എല്ലാവിധത്തിലും പുതിയ ഒന്നാക്കി മാറ്റുന്നു. ആർക്കൊക്കെ രക്തം ദാനം ചെയ്യാൻ സാധിക്കും *18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം *കുറഞ്ഞത് 45 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം. “രക്തസമ്മര്‍ദ്ദം സാദാരണ…
Read More » -
Sports
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ : പി.വി. സിന്ധു പുറത്ത്
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധു പരാജയപ്പെട്ടു. തായ്ലൻഡിന്റെ സുപനിദ കതേതോംഗിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു തോറ്റ് പുറത്തായത്. 59 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 14-21, 21-13, 10-21ന് ഇന്ത്യൻ താരം അടിയറവുവച്ചു.
Read More » -
India
കോവിഡ് കേസുകൾ കുറയുന്നില്ല :തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയാതെ തുടരുന്നു. പ്രതിദിനം രണ്ടര ലക്ഷത്തിന് മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ വലിയ തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും കൊവിഡ് വ്യാപനം അതീവ രൂക്ഷമാണ്. പതിനേഴായിരത്തിലധികം കേസുകളായിരുന്നു ശനിയാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 26 ശതമാനത്തില്‍ അധികരമാണ് പ്രതിദിന ടിപിആര്‍ നിരക്ക്.
Read More » -
India
മുല്ലപ്പെരിയർ അണക്കെട്ട് നിർമ്മിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ
മുല്ലപ്പെരിയർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ പ്രതിമ ലണ്ടനിൽ സ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാൻ ലണ്ടനിലെ തമിഴ് പ്രവാസികളാണ് ശ്രമങ്ങൾ നടത്തിയത്. പെന്നിക്വിക്കിന്റെ ജന്മദിനമായ ജനുവരി 15-ന് ഇതു പ്രഖ്യാപിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. തമിഴ്നാട്ടിലെ അഞ്ചുജില്ലകളിൽ ശുദ്ധജലമെത്തിക്കാൻ തന്റെ സമ്പാദ്യം വിറ്റ് അണക്കെട്ട് നിർമിച്ച പെന്നിക്വിക്കിനെ തമിഴ്നാട് ജനത ഏറെ ആദരവോടെ ഓർക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ 1895ലാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത്. പ്രോജക്ടിന് ആവശ്യമായ പണം തികയാതെ വന്നതോടെ ഇംഗ്ലണ്ടിലെ തന്റെ കുടുംബസ്വത്തുക്കൾ വിറ്റ് പണം സ്വരൂപിച്ചാണ് പെന്നിക്വിക്ക് അണക്കെട്ട് നിർമാണം പൂർത്തിയാക്കിയത്.
Read More » -
India
ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത്? ട്വിറ്ററിൽ ചോദ്യവുമായി രാഹുൽ ഗാന്ധി
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ ഏറ്റവും വലിയ പരാജയം എന്തെന്ന് രാഹുൽ ട്വിറ്ററില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ ന്യൂനതയെന്ത്? എന്ന ചോദ്യത്തിന് താഴെ ഉത്തരങ്ങളായി തൊഴിലില്ലായ്മ, നികുതി വെട്ടിപ്പ്, വിലവർധന, വിദ്വേഷ സാഹചര്യം എന്നീ നാല് ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്. ഒന്നരലക്ഷത്തോളം ട്വിറ്റര്‍ ഉപഭോക്താക്കളാണ് നിലവില്‍ ഈ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പകുതിയോളം പേർ വോട്ട് ചെയ്തത് വിദ്വേഷ സാഹചര്യം എന്ന ഓപ്ഷനിലാണ്. തൊഴിലില്ലായ്മയാണ് രണ്ടാമത്. 24 മണിക്കൂറാണ് ട്വിറ്റര്‍ ഇത്തരം പോളുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയം.
Read More » -
Kerala
സംസ്ഥാനത്ത് കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം രൂക്ഷമാവുന്നതിനിടെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഹൈക്കോടതി ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും തിങ്കളാഴ്ച മുതല്‍ കേസുകള്‍ പരിഗണിക്കുക ഓണ്‍ലൈനില്‍ മാത്രമായിരിക്കും. ഒഴിവാക്കാനാവാത്ത കേസുകള്‍ മാത്രം നേരിട്ട് വാദം കേള്‍ക്കുമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഇത്തരം സാഹചര്യങ്ങളില്‍ കോടതികളില്‍ 15 പേരില്‍ കൂടുതല്‍ പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു.
Read More » -
NEWS
ദ്വീപുകളുടെ കൂട്ടമായ ടോംഗാ രാജ്യത്ത് സുനാമി
പസഫിക് സമുദ്രത്തിനിടിയിലെ വന്പൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപുകളുടെ കൂട്ടമായ ടോംഗാ രാജ്യത്ത് സുനാമി. ഫിജി, ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപ്, ഓസ്ട്രേലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. തലസ്ഥാനമായ നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. എട്ടുമിനിട്ട് നീണ്ട ആദ്യ സ്ഫോടനത്തിന്റെ ഉഗ്രശബ്ദം 800 കിലോമീറ്റർ അകലെ ഫിജിയിൽ വരെ കേട്ടു. അഗ്നിപർവതത്തിൽനിന്നുള്ള ചാരവും പുകയും 20 കിലോമീറ്റർ അകലെ എത്തി.
Read More » -
NEWS
വെളുത്തുള്ളി അത്ഭുതങ്ങളുടെ ഔഷധക്കൂട്ട്, രോഗങ്ങളെ തടയുന്നതു മുതൽ സ്വഭാവഗുണങ്ങൾക്കു വരെ സവിശേഷമായ കഴിവുണ്ട് വെളുത്തുള്ളിക്ക്
വെളുത്തുള്ളിയിലെ നിരോക്സീകാരികള്‍ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നല്കുന്നു. ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മറവിരോഗത്തിന്റെ സാദ്ധ്യത കുറക്കാനും വരെ ഉത്തമമായ വെളുത്തുള്ളിക്ക് ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും സവിശേഷമായ കഴിവുണ്ട് ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യദായകമാണ് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഏതൊക്കെ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു എന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും ജ്ഞാനമുണ്ടാകില്ല. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നി സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള ഔഷധഗുണവുമുണ്ട്. അല്ലിസിന്‍ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങള്‍ നല്‍കുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്ബന്നമാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, നിയാസിന്, തയാമിന്‍ എന്നിവയും വെളുത്തുള്ളിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. നമ്മള് ദിവസേന കഴിക്കുന്ന വെളുത്തുള്ളിയിലൂടെ ശരീരത്തിനാവശ്യമായ ഔഷധഗുണങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ചില രോഗങ്ങള്‍ക്ക് ഒരു പ്രതിരോധ കവചമായും വെളുത്തുള്ളി പ്രവര്‍ത്തിക്കുന്നു. ഹൃദയാരോഗ്യം മുതല്‍ പനിയും ജലദോഷവും…
Read More »