Month: January 2022

  • NEWS

    നിങ്ങൾ തൊഴിൽ അന്വേഷകനാണോ…? ഉദ്യോഗാർത്ഥികൾ ഉടൻ ഈ 5 വഴികൾ പരീക്ഷിക്കൂ

    തൊഴിൽ മേഖല കടുത്ത പ്രതിസന്ധികൾ നേരിടുന്ന കാലമാണിത്. കൊറോണയും ലോക്ഡൗണും മൂലം അസംഖ്യം പേർക്ക് ജോലി നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ തൊഴിൽ രംഗത്തെ പുതിയ സാദ്ധ്യതകളുടെയും അവസരങ്ങളുടെയും ജാലകം തുറക്കുകയാണിവിടെ ഒരു നല്ല ജോലി നേടുക എന്നത് വിചാരിക്കുന്നത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്. ഈ സമയം, വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും വളരെയധികം വർദ്ധിക്കുകയും സാഹചര്യം അങ്ങേയറ്റം വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ട കാലമാണിത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾ ജോലിക്കു വേണ്ടി ഓൺലൈനിനെ ആശ്രയിക്കുന്നത്. വീട്ടിലിരുന്ന് ജോലി കണ്ടെത്താൻ സഹായിക്കുന്ന 5 ആപ്പുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ജോലി അന്വേഷിക്കാൻ മികച്ച 5 ആപ്പുകൾ LinkedIn: ലോകത്തെ ഒന്നാം നമ്പർ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, കരിയർ ഡെവലപ്‌മെന്റ് വെബ്‌സൈറ്റ്. ഇതിന് ഒരു ആപ്പും ഉണ്ട്. ‘ലിങ്ക്ഡ്ഇൻ’ ഉപയോക്താക്കളെ മറ്റുള്ളവരുമായി ഇടപഴകാനും റെസ്യൂമെകൾ അപ്‌ലോഡ് ചെയ്യാനും ജോലികൾക്കായി തിരയാനും പ്രൊഫഷണൽ പ്രശസ്തി സ്ഥാപിക്കാനും അനുവദിക്കുന്നു. ഇതൊരു സൗജന്യ സൈറ്റാണ്. പക്ഷേ…

    Read More »
  • Kerala

    റിപ്പബ്ലിക് ദിന പരേഡ്: ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കിയതിൽ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

    തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തില്‍നിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സവര്‍ണ താല്‍പര്യം മുന്‍ നിര്‍ത്തിയുള്ളതും ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആദ്ധ്യാത്മികരംഗത്ത് ശങ്കരാചാര്യരുടെ മഹത്വം കുറച്ചുകാണുന്നില്ല.പക്ഷെ രാജ്യത്തെ ബ്രാഹ്‌മണരും അല്ലാത്തവരുമായ സവര്‍ണ്ണ സമുദായങ്ങളാണ് ശങ്കരാചാര്യരുടെ ഇപ്പോഴത്തെ പ്രയോക്താക്കള്‍.ഇവരുടെ താത്പര്യത്തിന് വേണ്ടിയാകും ശ്രീനാരായണഗുരുവിന്റെ പ്രതിമ മാറ്റണമെന്ന നിര്‍ദേശമുണ്ടായത്. സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടായിപ്പോയി ഇത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സംസ്ഥാന സര്‍ക്കാരും പ്രതിഷേധമറിയിക്കണം. യോഗം ഇരുസര്‍ക്കാരുകള്‍ക്കും പരാതി സമര്‍പ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
  • Kerala

    കാട്ടുപന്നിയെ കെണിവച്ച് പിടിച്ച രണ്ടു പേർ അറസ്റ്റിൽ

    മലപ്പുറം: കാട്ടുപന്നിയെ കെണിവെച്ച്‌ പിടിച്ച്‌ കറിവെച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണൻ ,ബന്ധുവായ കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായത്.വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.   പാചകം ചെയ്തതും അല്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും ഇവരുടെ വീട്ടിൽ നിന്ന് മാംസം കണ്ടെടുത്തു. കേബിള്‍ ഉപയോഗിച്ച്‌ കെണി വെച്ച് പിടിച്ചശേഷം ഇവർ പന്നികളെ  തല്ലിക്കൊല്ലുകയായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി ഉടന്‍ തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി 

    പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ പരാതി അഞ്ചു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി.നേരത്തെ പരാതി ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെ സമര്‍പിച്ച ഹരജിയിലാണ് ഈ ഉത്തരവ്. പി വി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു.അധിക ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇതിനെതിരെയാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.പി.വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി ഉടന്‍ തിരിച്ചു പിടിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

    Read More »
  • India

    കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രം 

    ദില്ലി: എട്ട് യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ നാല് അധിക എയര്‍ബാഗുകള്‍കൂടി നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി  ട്വീറ്റ് ചെയ്തു.   കാറുകളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച നിര്‍ണായക നീക്കമാണിതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.ഡ്രൈവര്‍മാര്‍ക്ക് എയര്‍ബാഗ് 2019 ജൂലായ് ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. മുന്‍നിരയിലെ സഹയാത്രികന് എയര്‍ബാഗ് ഇക്കൊല്ലം ജനുവരി ഒന്നുമുതലും നിര്‍ബന്ധമാക്കിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    ലുലു മാൾ പാർക്കിംങ് ഫീസ് ഈടാക്കുന്നത് തടയാതെ ഹൈക്കോടതി

      കൊച്ചി : ലുലു മാളിലെ പാർക്കിംങ് ഫീസ് അനധികൃതം എന്ന പരാതിയിൽ , മാളിലെ പാർക്കിംഗ് പ്രവർത്തനം മുനിസിപ്പാലിറ്റി നൽകിയ ലൈസൻസ് ചട്ടം അനുസരിച്ചുള്ളതാണ് എന്ന കോടതി നീരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വാദി ആവശ്യപ്പെട്ട സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു. മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് ക്രമീകരിയ്‌ക്കേണ്ട പാർക്കിംഗ് ഏരിയയുൾപ്പെടെയുള്ള സ്ഥലത്ത് ഫീസ് ഈടാക്കാം എന്നുള്ള ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് നിലവിൽ ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. കളമശ്ശേരി മുൻസിപ്പാലിറ്റി നേരത്തെ നൽകിയ വിശദീകരണത്തിന് പുറമെ വിശദമായ ഒരു സത്യവാങ്മൂലം കൂടി രണ്ടാഴ്ചയ്ക്കകം ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു. പരാതികളിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ പാർക്കിംങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും കോടതി വ്യക്തമാക്കി. മുൻസിപ്പാലിറ്റി നൽകിയ ലൈസൻസ് അനുസരിച്ചാണ് പാർക്കിംങ് ഫീസ് പിരിക്കുന്നതെന്ന് ലുലു മാൾ അധികൃതർ കോടതിയെ  അറിയിച്ചു.

    Read More »
  • Kerala

    കോവിഡ് വ്യാപനം:പൊതുപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്

      സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം രൂക്ഷമാവുന്നതിനിടെ പൊതുപരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്. ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Kerala

    കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണോ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോവുന്നത്? 

    കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചോദ്യമാണ് ഇത്.വിവരക്കേട് ആഘോഷിക്കുന്നവർ.. അല്ലാതെന്തു പറയാൻ !  രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിസ ആപ്ലിക്കേഷനിൽ താൻ കമ്മ്യൂണിസ്റ് അല്ല എന്നെഴുതിക്കൊടുത്തിട്ടാണ് പോകുന്നതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. 2022 ജനുവരി 11-ന് ഇന്ദിര ഗാന്ധി സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും പിന്നീട് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. അമേരിക്കയിലേക്ക് പോകുന്നവർ നിർബന്ധമായും പൂരിപ്പിച്ചു നൽകേണ്ട ഒരു ഫോം ആണ് DS160 അല്ലെങ്കിൽ DS260. അതിൽ പൂരിപ്പിക്കേണ്ട ഒരു ചോദ്യമാണ് അപേക്ഷക്കുന്ന വ്യക്തി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്നത്. ഈ ചോദ്യത്തിന് പിണറായി വിജയൻ കമ്മ്യൂണിസ്റ്റുകാരൻ അല്ല എന്നാണ് പൂരിപ്പിച്ചതെന്നാണ് പോസ്റ്ററിൽ പരാമർശിക്കുന്നത്. ഇന്ദിര ഗാന്ധി സെന്ററിന്റെ പോസ്റ്റിൽ പറയുന്നതുപോലെ, അമേരിക്കയിലേക്ക് പോകുന്നവർ നിർബന്ധമായും പൂരിപ്പിച്ചു നൽകേണ്ട ഒരു ഫോം ആണ്…

    Read More »
  • Sports

    ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി

    ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വിക്കു പിന്നാലെയാണ് രാജി. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയം നേടിതന്ന ക്യാപ്റ്റന്‍ എന്ന ഖ്യാദിയുള്ള വ്യക്തിയാണ് വിരാട് കോഹ്ലി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിനൊപ്പമാണ് കോഹ്ലിയുടെ രാജി പ്രഖ്യാപനം. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചെന്ന വിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് വ്യക്തമാക്കിയാണ് വിരാട് കോഹ്ലി രാജി പ്രഖ്യാപിച്ചത്.

    Read More »
  • Kerala

    ഡേറ്റിംഗിന് ആളെ ആവശ്യമുണ്ട്, പക്ഷെ കോവിഡ് പോസിറ്റീവ് ആയിരിക്കണം

    കോവിഡ് പോസിറ്റീവ് എന്നു കേൾക്കുമ്പോൾ ആ പ്രദേശത്തു നിന്നുതന്നെ ഓടിയൊളിക്കുന്നവരാണ് നമ്മൾ.പക്ഷെ ഇവിടെ കോവിഡ്-19 പൊസിറ്റീവ് ആണെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയുടെ കൂടെ ഡേറ്റിംഗിന് പോകാന്‍ ആഗ്രഹമുണ്ടെന്നാണ് പരസ്യം.ഇവിടെയെന്നുവച്ചാൽ, അങ്ങ് തായ്‌ലൻഡിലാണ് സംഭവം കേട്ടോ.തായ്‌ലാന്റിലെ ഒരു ലൈന്‍ മെസേജിംഗ് ഗ്രൂപ്പില്‍ വന്ന ഈ പരസ്യമാണ് ഇപ്പോള്‍ ലോകം മുഴുവൻ ചര്‍ച്ചാ വിഷയം. നാലു ദിവസം മുൻപാണ് ഈ മെസേജ് പ്രചാരത്തിലായത്. ”കൊവിഡ് പോസിറ്റീവ് ആയ ഒരു പങ്കാളിയെ ഡേറ്റിംഗിന് വേണം.  രോഗബാധിതരെ മാത്രം തിരയുന്നു.രാത്രി 10 മണിക്ക് ജോലി ആരംഭിക്കും.” ഇങ്ങനെയായിരുന്നു ആ സന്ദേശം.തന്റെ ക്‌ളയന്റിനു വേണ്ടി എന്നു പറഞ്ഞാണ് ഒരാള്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. “എന്റെ ക്ലയന്റിന് കൊവിഡ് പോസിറ്റീവാകണം.താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. െസക്‌സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോച്ഛാസവും മറ്റും ശരീരത്തിലായാല്‍ മതി.വരുന്ന സ്ത്രീക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) പ്രതിഫലം നല്‍കും.” എന്നതായിരുന്നു…

    Read More »
Back to top button
error: