IndiaNEWS

ബിജെ​പി സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ന്യൂ​ന​ത​യെ​ന്ത്? ട്വിറ്ററിൽ ചോദ്യവുമായി രാഹുൽ ഗാന്ധി

 

കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ബി​ജെ​പി​യു​ടെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യം എ​ന്തെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും വ​ലി​യ ന്യൂ​ന​ത​യെ​ന്ത്? എ​ന്ന ചോ​ദ്യ​ത്തി​ന് താ​ഴെ ഉ​ത്ത​ര​ങ്ങ​ളാ​യി തൊ​ഴി​ലി​ല്ലാ​യ്മ, നി​കു​തി വെ​ട്ടി​പ്പ്, വി​ല​വ​ർ​ധ​ന, വി​ദ്വേ​ഷ സാ​ഹ​ച​ര്യം എ​ന്നീ നാ​ല് ഓ​പ്‌​ഷ​നു​ക​ളാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ട്വി​റ്റ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് നി​ല​വി​ല്‍ ഈ ​പോ​ളി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ വോ​ട്ട് ചെ​യ്ത​ത് വി​ദ്വേ​ഷ സാ​ഹ​ച​ര്യം എ​ന്ന ഓ​പ്‌​ഷ​നി​ലാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് ര​ണ്ടാ​മ​ത്. 24 മ​ണി​ക്കൂ​റാ​ണ് ട്വി​റ്റ​ര്‍ ഇ​ത്ത​രം പോ​ളു​ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന സ​മ​യം.

Back to top button
error: