Month: January 2022

  • India

    തെങ്ങ് ഒടിഞ്ഞുവീണ് മുംബൈയിൽ മലയാളി ബാലൻ മരിച്ചു

    മുംബൈ: പട്ടം പറത്തുന്നതിനിടയിൽ സമീപത്തു നിന്ന തെങ്ങ് ഒടിഞ്ഞുവീണ് മലയാളി ബാലൻ മരിച്ചു.കണ്ണൂര്‍ കക്കാട് സ്വദേശി സുജിത്തിന്‍റെ മകൻ അനിരുദ്ധ് (13) ആണ് മരിച്ചത്.  അന്ധേരിക്കടുത്ത് സഹര്‍ വില്ലേജിലായിരുന്നു താമസം.കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ആള്‍ത്തിരക്കില്ലാത്ത റോഡില്‍ പട്ടം പറത്താന്‍ പോയതായിരുന്നു.ഇതിനിടയിൽ വഴിയരികിലെ തെങ്ങ് താഴ്ഭാഗം ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

    Read More »
  • Kerala

    സിപിഐഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയില്‍ അഴിച്ചുപണി,മുന്‍ എം.പി എ സമ്പത്തിനെ ഒഴിവാക്കി, എംഎല്‍എ വികെ പ്രശാന്തും കമ്മിറ്റിയില്‍ ഇടം പിടിച്ചില്ല

      സിപിഐഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണി. മുന്‍ എം.പി എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. 46 അംഗ കമ്മിറ്റിയെയാണ് പാറശ്ശാലയില്‍ നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് അടക്കം 9 പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. തിരുവനന്തപുരം മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രശാന്തും ജില്ലാ കമ്മിറ്റിയില്‍ ഇടം പിടിച്ചിട്ടില്ല. പിരപ്പന്‍കോട് മുരളിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. മുന്‍ എംപി എ സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് പോവുന്നത്. എ. സമ്പത്തിന് പുറമെ ഡബ്ല്യു.ആർ ഹീബ, വി ശിവൻകുട്ടി, ചെറ്റച്ചൽ സഹദേവൻ, ജി രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അതേസമയം, അടുത്തിടെ ദത്ത് വിവാദം ഉള്‍പ്പെടെയുള്ള…

    Read More »
  • India

    മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം;സന്യാസി യതി നരസിംഹാനന്ദ് അറസ്റ്റിൽ

    ഹരിദ്വാര്‍ : ധര്‍മ സന്‍സദില്‍ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ സന്യാസി യതി നരസിംഹാനന്ദ് അറസ്റ്റില്‍.ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സന്‍സദ് മുഖ്യ സംഘാടകനായിരുന്നു യതി നരസിംഹാനന്ദ് മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാനും വംശഹത്യ നടത്താനും ആഹ്വാനം നടത്തിയിരുന്നു.സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി.

    Read More »
  • India

    കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം അനിശ്ചിതത്വത്തിൽ

    ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം അനിശ്ചിതത്വത്തില്‍.കൊവിഡ് (Covid) പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്‌എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നും സൂചനയുണ്ട്. ഇന്ന് ലീഗിലെ എല്ലാ ടീം സിഇഒമാരുമായി ഐ എസ് എല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഇതിന് ശേഷമായിരിക്കും മത്സരങ്ങള്‍ തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. അതേസമയം ഐഎസ്‌എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ഫുട്‌ബോളിനെക്കുറിച്ച്‌ ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിട്ടില്ലെന്നും ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വീരവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    അദ്ദേഹത്തിന്റെ വളർത്തുപൂച്ച ആ ഖബറിടത്തിൽ ഇപ്പോഴും ഉണ്ട്

     മഞ്ഞായാലും മഴയായാലും വെയിലായാലും ആ പൂച്ച യജമാനന്റെ ഖബറിനരികിൽ തന്നെയുണ്ട്.സെർബിയയിൽ നിന്നാണ് കരളലിയിക്കുന്ന ഈ വാർത്ത.ആ പുച്ചയുടെ യജമാനൻ മരിച്ചിട്ട് രണ്ട് മാസമായി.പക്ഷെ ഇപ്പോഴും ആ പൂച്ച അവിടെ തന്നെയുണ്ട്. സെർബിയയിലെ പ്രമുഖ മതപണ്ഡിതനും ചീഫ് മുഫ്തിയുമായിരുന്ന ശൈഖ് മുആമർ സുകൊർലിക്കിന്റെ ഖബറിനരികിലാണ് അദ്ദേഹത്തിന്റെ വളർത്തുപൂച്ച നിത്യവും വന്നിരിക്കുന്നത്.2021 നവംബർ ആറിനാണ് അദ്ദേഹം മരിച്ചത്. ഖബറടക്കം നടന്നതു മുതൽ പൂച്ച ആ ഖബറിനരികിൽ നിന്ന് മാറാതെ നിൽക്കുന്നുണ്ട്. നവംബർ ഒമ്പതിന് ലാവേഡർ എന്ന  ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ അപൂർവ ബന്ധത്തിന്റെ കഥ ലോകം അറിയുന്നത്.

    Read More »
  • India

    യുഎസിൽ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആളെ പോലീസ് വെടിവച്ച് കൊന്നതായി റിപ്പോർട്ട്

    യുഎസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ സിനഗോഗില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്ബോഴാണ് ഇയാള്‍ ആളുകളെ ബന്ദികളാക്കിയത്. യു.എസില്‍ തടവില്‍ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

    Read More »
  • Kerala

    പച്ചക്കറി കൃഷിയിലെ ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും

    രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ്…   തക്കാളി ചെടികൾ വാടി പോകുന്നു, വെണ്ട കായ്ക്കുന്നില്ല, മുളകിന്റെ ഇല ചുരുളുന്നു, വഴുതന വലുതാകുന്നില്ല, ഇളവന്റെ ഇലകള്‍ പ്രാണികള്‍ നശിപ്പിക്കുന്നു, പപ്പായ ഇലയിൽ മഞ്ഞളിപ്പ്… അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമൊക്കെ നമ്മൾ നേരിടുന്ന സാധാരണ പ്രശ്‌നങ്ങളാണിത്.എന്താണ് ഇതിന്   പ്രതിവിധിയെന്ന് നോക്കാം. വെണ്ട വളര്‍ന്ന് രണ്ടാള്‍ പൊക്കത്തിലെത്താറായി പക്ഷേ ഇതുവരെ പൂവിട്ടില്ല. എന്താണ് പ്രതിവിധി…?   ചെടി തണലത്തായതോ അധിക മഴയോ ആകാം കാരണം. തടത്തില്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു നോക്കുക. പയറില്‍ ചുവന്ന ചോണനുറുമ്പ് കയറുന്നു. ഇവയെ തുരത്താനുള്ള മാര്‍ഗം…? ഇലപ്പേന്‍, മിലി മൂട്ട ഇവയുടെ വിസര്‍ജ്യം കുടിക്കാനാണ് ചോണ നുറുമ്പ് കയറുന്നത്.തേങ്ങ ചുരണ്ടിയെടുത്ത ഉടന്‍ തന്നെ ചിരട്ടയില്‍ ശര്‍ക്കര പുരട്ടി പയറിന് സമീപത്ത് വയ്ക്കുക. ഉറുമ്പ് ചിരട്ടയില്‍ കയറും, തീ കൂട്ടി ചിരട്ട അതിലിട്ട് നശിപ്പിക്കുക. പപ്പായ(റെഡ് ലേഡി) ഇല മഞ്ഞളിക്കുന്നു. ഇതു ഭാവിയില്‍…

    Read More »
  • LIFE

    ധ്വനി യായ് അഖില

      പ്രൊഡ്ക്ഷൻ കൺട്രോളർ ബാദുഷ,മകൾ ഷിഫ ബാദുഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, അനുകാലിക വിഷയങ്ങൾക്ക് പ്രാധാന്യം നല്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” പില്ലർ നമ്പർ 581″. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. അഖില അവതരിപ്പിക്കുന്ന ധ്വനി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. “നാൻ പെറ്റ മകൻ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില, തുടർന്ന് പട്ടാഭിരാമൻ,കണ്ണാടി എന്നി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്ന വിനയൻ സംവിധാനം ചെയ്ത ” പത്തൊമ്പതാം നൂറ്റാണ്ട് ” മനോജ് പാലോടൻ സംവിധാനം ചെയ്ത ” സിഗ്നേച്ചർ ” എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അഖില അവതരിപ്പിക്കുന്നു.ഇപ്പോൾ “ഉയിരിൻ ഉറവ് “എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു. എറണാക്കുളം സ്വദേശിയും ഫാഷൻ ഡിസൈനറുമായ അഖില,വീണ്ടും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.അഖില അഭിനയിച്ച “പില്ലർ നമ്പർ 581” ആണ് ഉടൻ റിലീസാകുന്ന ചിത്രം. ആദി…

    Read More »
  • Kerala

    ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നു​മാ​യി കൂടിക്കാഴ്ച നടത്തി

    ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി . പാ​ർ​വ​തി തി​രു​വോ​ത്ത്, പ​ത്മ​പ്രി​യ, അ​ഞ്ജ​ലി മേ​നോ​ൻ, സ​യ​നോ​ര തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്മീ​ഷ​നെ കണ്ടത് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട​ണ​മെ​ന്നുമാണ്  ​ഇവ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ഗ​സ്റ്റ​ഹൗ​സി​ലായിരുന്നു കൂ​ടി​ക്കാ​ഴ്ച .

    Read More »
  • Kerala

    കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ മർദ്ദിച്ചു;ഒരാൾ അറസ്റ്റിൽ

    കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റന്‍ഡറെ മർദ്ദിച്ച  യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്(19) ആണ് അറസ്റ്റിലായത്.ഗ്രേഡ് രണ്ട് അറ്റന്‍ഡറായ തൊടുപുഴ സ്വദേശി വി പി രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വീണ് പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.മർദ്ദനമേറ്റ അറ്റൻഡർ ഭിന്നശേഷിക്കാരനാണ്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതനുസരിച്ച്‌ എസ്‌ഐ കെ ദിലീപ്കുമാറും സിപിഒ പ്രശാന്ത് മാത്യുവുമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ആശുപത്രിയില്‍ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരനെ മരദ്ദിച്ചതിനുമാണ് കേസ്.

    Read More »
Back to top button
error: