പാല:കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടറെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു.ട്രിപ്പ് മുടക്കിയായിരുന്നു പീഡനം.സംഭവതിൽ ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സൽ(31) കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിൻ എന്നിവരാണ് അറസ്റ്റിലായത്.
ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. താന്‍ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച് അഫ്സൽ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയെ വശീകരിക്കുക യായിരുന്നു.തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി അഫ്സൽ ആവശ്യപ്പെട്ടപ്രകാരം കൊട്ടാരമറ്റം ബസ്റ്റാന്‍ഡില്‍ എത്തി.പിന്നീട് കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താല്‍ മുടക്കി പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം ഷട്ടര്‍ താഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെൺകുട്ടി.
പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്.എച്ച്.ഒ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു.ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.