ജോയ് മാത്യു നായകനാകുന്ന ‘ലാ ടൊമാറ്റിന’ എന്ന സിനിമയുടെ ക്ലൈമാക്സിന് വേണ്ടി വന്നത് പത്ത് ടൺ തക്കാളി.മാത്രമല്ല ഈ സിനിമയുടെ ആക്‌ഷൻ സീൻ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നതും തക്കാളി ഉപയോഗിച്ചാണ്.
റ്റി. അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിന’ എന്ന ചിത്രത്തിന്റെ ക്‌ളൈമാക്സിന് ഉപയോഗിച്ചത് പത്ത് ടൺ തക്കാളിയാണ്.മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ‘ടൊമാറ്റോ ഫെസ്റ്റിവൽ’ കേരളത്തിൽ ചിത്രീകരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജോയ് മാത്യു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂർത്തിയായതായാണ് വിവരം.
‘ലാ ടൊമാറ്റിന’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി അരുൺ കുമാർ പറയുന്നു.മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കും പ്രേക്ഷകർക്ക് അനുഭവപ്പെടുകയെന്നും അദ്ദേഹം പറയുന്നു.ഈ സിനിമയുടെ ക്ലൈമാക്സിലെ ആക്‌ഷൻ സീൻ മുഴുവൻ തക്കാളി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഒരു ആക്‌ഷൻ സീനിലെ പ്രധാന പ്രോപ്പർട്ടിയായി തക്കാളി മാറുന്നത്. സ്‌പെയിനിൽ എല്ലാവർഷവും നടക്കുന്ന വളരെ പ്രശസ്തമായ ഫെസ്റ്റിവലാണ് ‘ലാ ടൊമാറ്റിന’.
ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായി പത്ത് ടൺ തക്കാളി മൈസൂരിൽനിന്നാണ് വരുത്തിയത്.മൈസൂർ തക്കാളിക്ക് നിറവും ചാറും കൂടുതലുണ്ടാകും എന്നുള്ളതുകൊണ്ടാണ് മൈസൂരിൽ നിന്ന് തക്കാളി എത്തിച്ചതെന്ന് ടി അരുൺ കുമാർ പറഞ്ഞു. സിന്ധു എം ആണ് നിർമാണം.
എന്തായാലും സീസണിൽ പതിവിൽ കൂടുതൽ നീണ്ടു നിന്ന മഴയും ഈ സിനിമയ്ക്ക് ഇത്രയധികം തക്കാളിയും വേണ്ടിവന്നതാണ് അടുത്തിടെ തക്കാളിക്ക് കേരളത്തിൽ വില വർദ്ധിക്കാൻ കാരണം എന്നാണ് പിന്നാമ്പുറ സംസാരം !