കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദീലീപിനെതിരായ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി.ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.
ദീലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്.നിലവില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമല്ല. അന്വേഷണം നടത്തുന്നതിന് കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല, എന്നാല്‍ കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കാനും കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് അര്‍ഹതയുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി