Breaking NewsNEWS
നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
Web DeskJanuary 22, 2022

മലപ്പുറം:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ ആനപ്പടി സെന്ററില്‍
നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.കണ്ണൂര്‍ കണ്ടന്‍കുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ് മരണപ്പെട്ടത്.പുലർച്ചെ 4.50 നായിരുന്നു സംഭവം.നാലു വയസ്സുകാരൻ ഉൾപ്പടെ മറ്റ് രണ്ടു പേർകൂടി കാറിൽ ഉണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും അഗ്നി രക്ഷ സേനാംഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.