NEWS

ദാസനും വിജയനും വീണ്ടും ഒന്നിച്ചേക്കും, ‘മോഹൻലാൽ- ശ്രീനിവാസൻ’ സിനിമാ ചെയ്യാനുള്ള തയ്യാറെടുപ്പിൽ വിനീത് ശ്രീനിവാസൻ

ദാസനെയും വിജയനെയും സിനിമാസ്വാദകർ ഒരിക്കലും മറക്കില്ല. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയുടെ വസന്തകാലമായിരുന്നു. ‘നാടോടിക്കാറ്റി’ലെ വളരെ പ്രധാനപ്പെട്ടൊരു രം​ഗം ഷൂട്ട് ചെയ്ത ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ‘ഹൃദയ’സ്പർശിയായൊരു ചിത്രം എടുത്തു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ആ ചിത്രം

“അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെ വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്‌സും. പിന്നെ അവിടവിടെ കുറെ ഇന്‍സിഡന്റുകളും. അതുമാത്രം പോരല്ലോ സിനിമയ്ക്ക്…?
ഒരു കഥയെന്ന നിലയില്‍ അത് കൂടുതല്‍ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നു നിശ്ചയമില്ല. എന്നാല്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂര്‍ണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകില്ല…”
മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യണമെന്നുള്ള സ്വന്തം ജീവിതസ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായവിനീത് ശ്രീനിവാസൻ.

ദാസനെയും വിജയനെയും സിനിമാസ്വാദകർ ഒരിക്കലും മറക്കില്ല. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങൾ വഴിയൊരുക്കി. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം എക്കാലത്തെയും ഹിറ്റ് സിനിമകളാണ്.
അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങളെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.

സിനിമ പുറത്തിറങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു. കഴിഞ്ഞ ദിവസം ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘ എത്തി.

‘നാടോടിക്കാറ്റി’ലെ വളരെ പ്രധാനപ്പെട്ടൊരു രം​ഗം ഷൂട്ട് ചെയ്തത് ചെന്നൈ ബസന്ത് നഗർ ബീച്ചിൽ വച്ചായിരുന്നു. ഇവിടെ വച്ചെടുത്തൊരു ചിത്രമാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും ഉണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ല എന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്.

‘ഹൃദയം’ സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്. ‘ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി എന്നു തോന്നുന്നു’ എന്നാണ് ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്.

ചിത്രം പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങൾ അടക്കം അസംഖ്യം പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

Back to top button
error: