എല്ലാത്തിനും കാരണം മഞ്ജു വാര്യർ
“കേസിനാസ്പദമായ സംഭവം നടന്ന 2017 ഫെബ്രുവരി 17 മുതൽ കഴിഞ്ഞ 5 വർഷങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ശരിതെറ്റുകളുടെ ഒരു കൂമ്പാരം തന്നെ വഴിവക്കിൽ കെട്ടിക്കിടക്കുന്നത് കാണാം. ചികഞ്ഞു ചെന്നാൽ കണ്ടതിനും കേട്ടതിനുമപ്പുറം കഥകളുടെ ഇരമ്പം കേട്ട് ഞെട്ടാം. ആ ഞെട്ടലിൽ ചിലപ്പോൾ വാദി പ്രതിയും പ്രതി വാദിയുമായെന്നിരിക്കും.
വ്യാഴാഴ്ച ദിലീപിന് മുൻകൂർ ജാമ്യം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. പക്ഷേ ഇന്നലെ അപേക്ഷ പരിഗണിച്ച സമയത്ത് കോടതി നടത്തിയ ഒരു നിരീക്ഷണം വളരെ പ്രസക്തമാണ്. ഒരാൾ സ്വകാര്യ സദസ്സിൽ സുഹൃത്തുക്കളോട് നടത്തിയ അഥവാ നടത്തിയെന്നു പറയപ്പെടുന്ന വികാര പ്രകടനങ്ങളും ഗീർവാണങ്ങളും എങ്ങനെയാണ് കുറ്റകരമായ ഗൂഡാലോചന (Criminal Conspiracy) ആവുക…? പ്രത്യേകിച്ചും ഈ വീരവാദങ്ങളിലെ സംഭവങ്ങൾ നടക്കുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം!
അങ്ങനെ ദേഷ്യം വരുമ്പോൾ മനുഷ്യൻ പറയുന്നതൊക്കെ അതേ വകുപ്പിൽ കേസാക്കിയാൽ ഇവിടെ ഈ ജയിലൊന്നും പോരാതെ വരും…!”
പ്രശസ്ത തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി, ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് ന്യൂസ് ദെന്നിൽ വായിക്കുക