MovieNEWS

നാലാം വിവാഹവാർഷികത്തിൽ നടി ഭാവനയുടെ തുറന്നുപറച്ചിൽ

ന്നട ബിസ്സിനസ്സുകാരനും സിനിമ നിർമ്മാതാവുമായ
നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.ഇരുവരുടേയും നാലാം വിവാഹവാര്‍ഷികമായിരുന്നു ഇന്ന്.നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2011 ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.പരിചയം പിന്നീട് പ്രണയമാകുകയും 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വച്ച്‌ ഇരുവരും വിവാഹിതരാകുകയുമായിരുന്നു.  വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം.

തന്റെ ജീവിതത്തില്‍ നവീന്‍ എത്രത്തോളം പ്രിയപ്പെട്ട ആളാണെന്ന് ഭാവന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.എന്നാൽ തന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് തന്നെ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചതും ചേർത്തുപിടിച്ചതും മുന്നോട്ടു ജീവിക്കാൻ പ്രേരണ നൽകിയതും നവീനായിരുന്നു എന്നുമായിരുന്നു ഭാവനയുടെ നാലാം വിവാഹവാർഷികത്തിലെ ആ തുറന്നുപറച്ചിൽ.അതോടൊപ്പം  മലയാളത്തിൽ തനിക്കൊപ്പം അഭിനയിച്ചിരുന്ന പല നടീനടന്മാരും തന്നെ പിന്നിൽ നിന്ന് കുത്തിയെന്നും എങ്കിലും കാലം ഒന്നും തെളിയിക്കാതെ പോകുകയില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.

Back to top button
error: