ആലപ്പുഴ: തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത എടത്വ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.എടത്വ കുന്തിരിക്കല്‍ പൂവത്തുചിറ അനൂപ് പി.തോമസ് ആണ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയത്. എടത്വ സെന്റ് ജോര്‍ജ്ജ് ബില്‍ഡിംഗില്‍ ഡിസയര്‍ ഗ്രൂപ്പ് എന്ന പേരില്‍ എയര്‍ ട്രാവല്‍സ് വഴി വിദേശത്തേക്കുള്ള റിക്രൂട്ടിംഗ് നടത്തിയിരുന്ന അനൂപ് ആറ് മാസം മുമ്ബാണ് സ്ഥാപനം പൂട്ടി മുങ്ങിയത്.
ഇരുപതു പേരില്‍ നിന്നായി 25 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് എടത്വ പോലീസ് അറിയിച്ചു.പണത്തിനൊപ്പം പലരുടെയും പാസ്‌പോര്‍ട്ടും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. പ്രതിക്കായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.