കോട്ടയം: അറിയിപ്പുണ്ടായിട്ടും പാലരുവി(1 6791) എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ നിര്‍ത്താതെ പോയതു കാരണം ദുരിതത്തിലായത് നൂറുകണക്കിന് യാത്രക്കാര്‍.അതിരമ്ബുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂരില്‍ ജനുവരി 24, 25 തിയതികളില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.
സ്റ്റോപ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാന്‍ നിരവധി യാത്രക്കാരാണ് ഇന്ന് രാവിലെ ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.റെയില്‍വേ ഓപ്പറേഷന്‍ വിഭാഗത്തിലെ പിഴവ് മൂലമാണ് ട്രെയിന്‍ നിര്‍ത്താതെ കടന്നു പോയത് എന്നാണ് വിവരം.
തോമസ് ചാഴികാടന്‍ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരില്‍ തിരുനാള്‍ ദിവസങ്ങളില്‍ പാലരുവി അടക്കം മൂന്ന് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ് നേടിയെടുത്തത്.