വാസ്കോ ഗോവ: തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദ് എഫ്‌സി വീണ്ടും ഐഎസ്എല്ലിൽ ഒന്നാമത്.വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ഇന്നു നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് ഹൈദരാബാദ് തകര്‍ത്തത്.ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ വിജയം.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് ഒന്നാമതെത്തി.