KeralaNEWS

ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

കൊല്ലം: പാറപൊട്ടിക്കുന്ന ക്വാറിയില്‍ വെള്ളം കൊണ്ടുവന്ന ടാങ്കര്‍ ലോറി താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഫില്‍ഗിരി ചെറുകുളം സ്വദേശി സെബാസ്റ്റ്യനാണ് മരിച്ചത്. കൊല്ലം ചുണ്ട ചെറുകുളത്ത് പ്രവര്‍ത്തിക്കുന്ന പാറ ക്വാറിയിലാണ് അപകടം നടന്നത്.
ക്വാറിയിലേയ്ക്ക് പോകുന്ന റോഡിലെ പൊടി അകറ്റാന്‍ വേണ്ടി ടാങ്കര്‍ ലോറിയില്‍ എത്തിച്ച വെള്ളം റോഡില്‍ തളിയ്ക്കുന്നതിനിടെ ടാങ്കര്‍ ലോറി 250 അടി വരുന്ന താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു. കടയ്ക്കലില്‍ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തി ടാങ്കര്‍ ലോറിയില്‍ കുടുങ്ങിക്കിടന്ന സെബാസ്റ്റ്യനെ പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: