ന്യൂഡല്‍ഹി: 2022 ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും.രാധേശ്യാം ഖേംക (സാഹിത്യം, വിദ്യാഭ്യാസം), കല്യാണ്‍ സിങ്(പൊതുപ്രവർത്തനം) എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. പ്രഭാ ആത്രെയ്ക്കും(കല) പത്മവിഭൂഷണ്‍ ലഭിക്കും.
ഗുലാംനബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്യ, വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, നടരാജന്‍ ചന്ദ്രശേഖരന്‍, കൃഷ്ണ എല്ല, സുചിത്ര എല്ല, മധുര്‍ ജാഫെറി, ദേവേന്ദ്ര ജജാരിയ, റാഷിദ് ഖാന്‍, രാജിവ് മെഹര്‍ഷി, സത്യനാരായണ നദെല്ല, സുന്ദര്‍രാജന്‍ പിച്ചൈ, സൈറസ് പൂനവാല, സഞ്ജയ രാജാറാം, പ്രതിഭാ റെ, സ്വാമി സച്ചിന്ദാനന്ദ്, വശിഷ്ഠ് ത്രിപാതി എന്നിവര്‍ പത്മഭൂഷണ് അര്‍ഹരായി.
107 പേര്‍ക്കാണ് പത്മശ്രീ ലഭിക്കുന്നത്. ഇതില്‍ നാലു പേര്‍ (ശങ്കരനാരായണ മേനോന്‍, സോസമ്മ ഐപ്, പി നാരായണ കുറുപ്പ്, കെ.വി. റാബിയ) കേരളത്തില്‍ നിന്നുള്ളവരാണ്.