IndiaNEWS

മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രതിദിന കണക്കുകള്‍ നാല് ലക്ഷത്തിലധികമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നുണ്ടെന്നd ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നിരീക്ഷണം.രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനിടയാക്കിയത്. രാജ്യത്ത് എഴുപത് ശതമാനത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെബ്രുവരി പകുതിയോടെ അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള ശ്രമത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി.

നിലവില്‍ 22,23,018 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 5.55% ശതമാനം ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്.

Signature-ad

 

Back to top button
error: