KeralaNEWS

ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെ വിക്ടേഴ്‌സ് ചാനല്‍,എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്‌സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.

വാര്‍ഷിക പരീക്ഷയ്ക്കു മുമ്ബായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച്‌ അതതു സ്‌കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്ബ് തീര്‍ക്കും. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

 

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ഈ മാസം 29ന് തുടങ്ങും.കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും.എസ്‌എസ്‌എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തു പരീക്ഷയ്ക്കു ശേഷമാവും നടത്തുക.

Back to top button
error: