KeralaNEWS

കാർ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചു കയറി, കാറിനും ട്രാൻസ്‌ഫോർമറിനും ഇടയിൽപ്പെട്ട ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

എഴുകോൺ ഭാഗത്തു നിന്നും വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിട്ടാണ് അതെ ദിശയിൽ വന്ന കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറിയത്. കാറിനും ട്രാൻസ്‌ഫോർമറിനും ഇടയിൽപ്പെട്ട ബൈക്ക് യാത്രികൻ ഗുരുതര പരിക്ക്കളോടെ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ

 

കൊല്ലം: കുണ്ടറ നെടുമ്പായിക്കുളത്തിന് സമീപം കാർ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചു കയറി. കാറിനും ട്രാൻസ്‌ഫോർമറിനും ഇടയിൽപ്പെട്ട ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
എഴുകോൺ ഭാഗത്തു നിന്നും വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിട്ടാണ് അതെ ദിശയിൽ വന്ന കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറിയത്.

ബൈക്ക് യാത്രികൻ കുണ്ടറ കാക്കോലിൽ ആശിഷ് ഭവനിൽ അനൂപ് ഡാനി ടൈറ്റസിനെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യുതി ബന്ധം ഉടൻ വേർപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Back to top button
error: