Month: January 2022

  • Kerala

    ‘സോമേട്ടൻ’ യാത്രയായി

      കേരളത്തിലെ രാഷ്ട്രീയ റിപ്പോർട്ടിങിൽ അതുല്യ വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ഇ.സോമനാഥ് (60) വിടപറഞ്ഞു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. പൂജപ്പുര പ്രകാശ് നഗറിലെ അളകനന്ദ വീട്ടിലെത്തിച്ച ഭൗതികശരീരം മൂന്നു മണിക്ക് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4.15 ന് തൈക്കാട് ശാന്തികവാടത്തിൽ. 34 വർഷം മനോരമയിൽ സേവനമനുഷ്ഠിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം ബ്യൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകനാണെങ്കിലും മറ്റുള്ളവരോടുള്ള ലാളിത്യമാർന്ന ഇടപെടലുകൾ വഴി ‘സോമേട്ടൻ’ എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും സോമനാഥ് വിളിക്കപ്പെട്ടിരുന്നത്. ‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമയിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര…

    Read More »
  • Kerala

    മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥ് അന്തരിച്ചു

    തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ സോമനാഥ് അന്തരിച്ചു. 58 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയാണ്.ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍. സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍.

    Read More »
  • LIFE

    തുഗ്ലക്ക് ഭരണം അഥവാ ഒരു മണ്ടൻ ചക്രവർത്തിയുടെ ഭരണം

    പതിനാലാം നൂറ്റാണ്ടിൽ ദല്‍ഹി ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക്ക് (1300 – 1351 മാർച്ച് 20). ഇദ്ദേഹത്തിന്‍റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങള്‍ കാരണം ഇദ്ദേഹത്തെ മണ്ടൻ ചക്രവർത്തി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ പിൽക്കാലത്ത് ‘തുഗ്ലക്ക് ഭരണം’ എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടാകാൻ ഇതായിരുന്നു കാരണവും. *തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം. ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത് എന്നതായിരുന്നു അതിന് കാരണവും.ചരിത്രകാരന്മാരുടെ പിഴവുമൂലം അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. *ധനക്കുറവ് വന്നപ്പോള്‍ ഏറ്റവും ഫലഭൂയിഷ്ഠമായ ദുവാബ് ദേശത്തെ കര്‍ഷകരുടെ മേല്‍ സുല്‍ത്താന്‍ കനത്ത നികുതി ചുമത്തി കര്‍ഷകന്‍റെ നട്ടെല്ലൊടിച്ചു. കര്‍ഷക…

    Read More »
  • Sports

    ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ; ഞായറാഴ്ച ബംഗളൂരു എഫ്‌സിയുമായി ഏറ്റുമുട്ടും

    കോവിഡ് ബാധയെ തുടർന്ന്’ഐസ്വലേഷനിലായ’ കൊമ്പൻമാർ വീണ്ടും തലയെടുപ്പോടെ കളത്തിൽ.ഞായറാഴ്‌ച ബംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്  മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ മത്സരങ്ങള്‍ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. സീസണില്‍ 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമായി 20 പോയിന്‍റോടെ രണ്ടാംസ്ഥാനത്താണ് മഞ്ഞപ്പട.രണ്ട് മത്സരം അധികം കളിച്ച്‌ 23 പോയിന്‍റ് നേടിയ ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്.   എന്നാല്‍ ഇന്നത്തെ ജംഷഡ്‌പൂര്‍ എഫ്‌സി- എഫ്‌സി ഗോവ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനും നിര്‍ണായകമാണ്. 11 കളിയില്‍ 19 പോയിന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ജംഷഡ്‌പൂര്‍ ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി രണ്ടാമതെത്തും. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമകളും ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്‌പൂര്‍ ആണ് ജയിച്ചത്.

    Read More »
  • Kerala

    കെ-റയിൽ വിവാദം;എം.എന്‍ കാരശ്ശേരിയെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

    കെ റെയിലിനെ വിമര്‍ശിച്ച എം എൻ കാരശ്ശേരിയെ ജർമ്മനിയിലെ അദ്ദേഹത്തിന്റെ തന്നെ പഴയ ഇന്റര്‍സിറ്റി എക്സ്പ്രസിലെ ഫോട്ടോ പ്രചരിപ്പിച്ച്  പൊങ്കാല അർപ്പിച്ച് സോഷ്യൽ മീഡിയ.ജര്‍മ്മനിയിലെ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഇരുന്നുകൊണ്ട് മുന്‍പൊരിക്കല്‍ എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ‘വെളുക്കനെ ചിരിക്കുന്ന’ ഒരു ഫോട്ടോയാണ് ഇങ്ങനെ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. മറുനാട്ടിലെ ട്രെയിനിന്റെ വിന്‍ഡോ സീറ്റില്‍ സന്തോഷത്തോടെ ചിരിച്ചിരിയ്ക്കുന്ന എം എന്‍ കാരശ്ശേരിയ്ക്ക് കേരളത്തില്‍ അതുപോലൊന്ന് വരുന്നതിനോട് കാര്യമായ എതിര്‍പ്പാണുള്ളത് എന്നാണ് ‘സൈബറിടത്തിലെ’ നിരീക്ഷണം ബെര്‍ലിന്‍ – ഫ്രങ്ക്ഫര്‍ട്‌ വരേയ്ക്കുള്ള 550 km ദൂരം 4 മണിക്കൂറില്‍ ഓടിയെത്തുന്ന ട്രെയിനാണ്‌ ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌.     ഇതിലൊക്കെ കയറി വാ പൊളിച്ചിരുന്ന് ഫോട്ടോ എടുത്ത് നാട്ടുകാരെ കാണിക്കും. പക്ഷെ കാസർകോടുകാര് 550 കിമി ദൂരെയുള്ള തിരുവനന്തപുരത്ത് അങ്ങനെയിപ്പോ നാല് മണിക്കൂറില്‍ പോകണ്ട. പോയാല്‍ തന്നെ മലബാര്‍ എക്സ്പ്രസ്സില്‍ ഒരു രാത്രി മുഴുവന്‍ എടുത്ത് പയ്യെ കവിതയൊക്കെ ചൊല്ലി പോയാല്‍ മതി’, കാരശ്ശേരിയുടെ…

    Read More »
  • India

    28 അല്ല 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകൾ നൽകണം;ടെലികോം സേവന ദാതാക്കളോട് ട്രായ്

    ഡല്‍ഹി: മാസത്തിൽ 28 അല്ല 30,31  ദിവസങ്ങളാണ് ഉള്ളതെന്നും അതില്‍ 28 ദിവസത്തെ ഓഫറുകള്‍ മാറ്റി 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകൾ ഉടൻ വാഗ്ദാനം ചെയ്യാന്‍ ടെലികോം സേവന ദാതാക്കളോട്  ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്നലെ (ജനുവരി 27) ആയിരുന്നു ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സുപ്രധാന നിര്‍ദ്ദേശം ട്രായ് നല്‍കിയത്.ടെലികോം താരിഫ് (66-ാം ഭേദഗതി) ഉത്തരവ് 2022 (2022-ലെ 1)” ട്രായ് ഇതോടൊപ്പം പുറപ്പെടുവിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌, ഓരോ ടിഎസ്പിക്കും “കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും മുപ്പത് ദിവസത്തെ കാലാവധിയുള്ള ഒരു കോംബോ വൗച്ചറും” ഓഫര്‍ ചെയ്യേണ്ടിവരും.   കൂടാതെ, ഓരോ ടിഎസ്പിയും “കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, ഒരു പ്രത്യേക താരിഫ് വൗച്ചര്‍, ഒരു കോംബോ വൗച്ചര്‍ എന്നിവ നല്‍കേണ്ടിവരും, അത് എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്നതായിരിക്കും. ട്രായ് അറിയിപ്പില്‍ പറയുന്നു.   30 ദിവസത്തേക്കോ…

    Read More »
  • LIFE

    വൃക്ക, മൂത്രാശയ കല്ലുകളെ തടയാൻ കല്ലുരുക്കിയും കല്ലൂർവഞ്ചിയും

    വേനൽകാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നത് സ്വാഭാവികം.പക്ഷെ അതനുസരിച്ചു വെള്ളം കുടിക്കുക എന്നത് മാത്രമാണ് പ്രതിവിധി.ഇല്ലെങ്കിൽ ‘മൂത്രത്തിൽ’ കല്ല് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുകയോ, കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാകുകയോ ചെയ്യുമ്പോഴാണ് മൂത്രാശയത്തില്‍ കല്ല് ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പുരൂപത്തില്‍ വെള്ളം ശരീരത്തില്‍നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ല് അവിടെത്തന്നെ ഉണ്ടായതാകാം. ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന് മൂത്രാശയത്തില്‍ എത്തുന്നതുമാകാം. കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍. മൂത്രസഞ്ചിയില്‍ പഴുപ്പുണ്ടായാലും കല്ലുകളുണ്ടാകുവാനുള്ള സാധ്യതയുണ്ട്.ബീയർ, കോള തുടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു. കല്ലുരുക്കി എന്ന ഒരു പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ ഇതിന് ആശ്വാസം കിട്ടും. കല്ലൂര്‍വഞ്ചി എന്ന മരുന്നു കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നതും രോഗശമനത്തിന് സഹായിക്കും.ഇളനീര്‍ വെള്ളത്തില്‍ രാത്രി…

    Read More »
  • India

    രാ​ജ്യ​ത്ത് 2.51 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

    രാ​ജ്യ​ത്ത് 2.51 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ലെ ക​ണ​ക്കാ​ണി​ത്. 15.88 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 627 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 3.47 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം ഇ​ന്ന് വി​ളി​ച്ചി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്.

    Read More »
  • Kerala

    ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ദിലീപ് വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവിനെ കാണുകയും 50 ലക്ഷം കൈമാറുകയും ചെയ്തു;ദിലീപിനെതിരെ വീണ്ടും ബാലചന്ദ്രകുമാർ

    ബാലചന്ദ്രകുമാറിന്റെ വാക്കുകൾ   തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ മാസം 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവിടെ ചെന്നാണ് കണ്ടത്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്ക് അവര്‍ അവിടെയെത്തി. 7 മണിക്കാണ് അവര്‍ തിരിച്ചിറങ്ങുന്നത്. തന്‍റെ കൈയ്യില്‍ അതിന്റെ തെളിവുണ്ട്. ഒക്ടോബര്‍ 3 നാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നത്. ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അവിടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് ആ വീട്ടില്‍ വന്നു. വീട്ടില്‍ വന്ന് ആഹാരം കഴിച്ചു, പാട്ട് പാടി പൈസയും വാങ്ങിയിട്ടാണ് അയാള്‍ തിരിച്ചു പോയത്. ഈ രാഷ്ട്രീയ നേതാവിന്റെ മക്കളും ഭാര്യയും…

    Read More »
  • LIFE

    പശുവളർത്തൽ കൂട്ടത്തോടെ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകര്‍

    വേനല്‍ ശക്തമായതോടെ നഷ്ടത്തിലും പശുക്കളെ വിറ്റൊഴിക്കുകയാണ് കേരളത്തിൽ ക്ഷീരകർഷകർ.പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി പറയുന്നതെങ്കിലും ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവ് കാരണം അതും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചത്.വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പേരിന് പോലും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.അതിലുപരി വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാലിവളർത്തൽ ഇന്ന്  നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ പക്ഷം.കാലിത്തീറ്റ വില വര്‍ദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ മൂലം നടുവൊടിഞ്ഞ നിലയിലാണ് ഇന്ന് കേരളത്തിലെ ക്ഷീര കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും തീറ്റവിലയും കൂടുതലാണ്.കേരള ഫീഡ്സ്…

    Read More »
Back to top button
error: