SportsTRENDING

ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ; ഞായറാഴ്ച ബംഗളൂരു എഫ്‌സിയുമായി ഏറ്റുമുട്ടും

കോവിഡ് ബാധയെ തുടർന്ന്’ഐസ്വലേഷനിലായ’ കൊമ്പൻമാർ വീണ്ടും തലയെടുപ്പോടെ കളത്തിൽ.ഞായറാഴ്‌ച ബംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്  മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ മത്സരങ്ങള്‍ ടീമിലെ കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. സീസണില്‍ 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമായി 20 പോയിന്‍റോടെ രണ്ടാംസ്ഥാനത്താണ് മഞ്ഞപ്പട.രണ്ട് മത്സരം അധികം കളിച്ച്‌ 23 പോയിന്‍റ് നേടിയ ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്.

 

എന്നാല്‍ ഇന്നത്തെ ജംഷഡ്‌പൂര്‍ എഫ്‌സി- എഫ്‌സി ഗോവ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിനും നിര്‍ണായകമാണ്. 11 കളിയില്‍ 19 പോയിന്‍റുമായി നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ജംഷഡ്‌പൂര്‍ ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി രണ്ടാമതെത്തും. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമകളും ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്‌പൂര്‍ ആണ് ജയിച്ചത്.

Back to top button
error: