Month: January 2022

  • Kerala

    പിണറായിയുടെ പേര്‌ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്ന് സ്വാമി സച്ചിദാനന്ദ

    കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാർക്ക്‌ നിവേദനം നൽകിയിട്ടും നടക്കാത്ത കാര്യങ്ങളാണ്‌ പിണറായി വിജയന്റെ കാലത്ത്‌ ഫലവത്തായതെന്ന്‌ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ.ഏതെങ്കിലുമൊരു സർവകലാശാലയ്‌ക്ക്‌ ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന്‌ പല മുഖ്യമന്ത്രിമാരോട്‌ പറഞ്ഞിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും എന്നാൽ, പിണറായി ഏതെങ്കിലും സർവകലാശാലയ്‌ക്ക്‌ പേരിടുകയല്ല, ഗുരുവിന്റെ പേരിൽ സർവകലാശാലതന്നെ സ്ഥാപിച്ചുവെന്നും സ്വാമി  സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ സ്ഥാപകൻ എന്നനിലയിൽ പിണറായിയുടെ പേര്‌ ചരിത്രത്തിൽ എക്കാലവും നിലനിൽക്കുമെന്നും 89–-ാമത്‌ ശിവഗിരി തീർഥാടനത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാനും മുൻകൈയെടുത്തു. ഗുരുവിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ മഹത്തായ സംഭാവനയാണിത്‌. പ്രതിമ സ്ഥാപിക്കുന്ന വേളയിൽ വിവാദങ്ങൾ വന്നതിൽ ശിവഗിരിയിലെ സന്യാസി സമൂഹം ഖേദിക്കുന്നു. ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ അയിത്തജാതിക്കാരൻ ശാന്തിക്കാരനാകുക എന്നത്‌ ബാലികേറാമലയായിരുന്നു. എന്നാൽ, ഇന്നത്തെ മുഖ്യമന്ത്രി ഒറ്റ തീരുമാനംകൊണ്ട്‌ അത്‌ നടപ്പാക്കി. അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്കുശേഷം കേരളംകണ്ട മഹത്തായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • ആറാട്ടുപുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

    തൃശ്ശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്.

    Read More »
  • India

    ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ സമർപ്പിക്കുന്ന​​തി​​നു​​ള്ള സ​മ​യ​പ​രി​ധി നീ​​ട്ടി​​ല്ല

    ദില്ലി :ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ സമർപ്പിക്കുന്ന​​തി​​നു​​ള്ള സ​മ​യ​പ​രി​ധി നീ​​ട്ടി​​ല്ലെ​​ന്ന് കേ​​ന്ദ്ര റ​​വ​​ന്യു സെ​​ക്ര​​ട്ട​​റി ത​​രു​​ണ്‍ ബ​​ജാ​​ജ്. അ​വ​സാ​ന​തീ​യ​തി ഇ​​ന്ന​​ലെ​യാ​യി​രു​ന്നു . കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള സ​മ​യം ര​​ണ്ടു പ്രാ​​വ​​ശ്യം നീ​​ട്ടി​​യി​​രു​​ന്നു. സാ​​ധാ​​ര​​ണ​​ ജൂ​​ലൈ 31 നു ​മു​ന്പാ​ണ് റി​​ട്ടേ​​ണ്‍ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​താ​ണ് ആ​ദ്യം സെ​പ്റ്റം​ബ​ർ 30 ലേ​ക്കും പി​ന്നീ​ട് ഡി​സം​ബ​ർ 31ലേ​ക്കും നീ​ട്ടി​യ​ത്. വൈ​​കി സ​​മ​​ർ​​പ്പി​​ക്കു​​ന്ന ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണ്‍ അ​​പേ​​ക്ഷ​​യ്ക്കു​​ള്ള പി​​ഴ ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ 5000 രൂ​​പ​​യാ​​ണ്. ആ​​ദാ​​യ നി​​കു​​തി പ​​രി​​ധി​​ക്കു താ​​ഴെ​​യാ​​ണ് വ​​രു​​മാ​​ന​​മെ​​ങ്കി​​ൽ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാ​​ൻ വൈ​​കി​​യാ​​ലും പി​​ഴ ഈ​​ടാ​​ക്കി​​ല്ല. കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ചാ​​ലും 2022 മാ​​ർ​​ച്ച് 31 വ​​രെ നി​​കു​​തി ദാ​​യ​​ക​​ർ​​ക്ക് റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാം. പ​​രി​​ധി​​ക്ക് താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് 2022 മാ​​ർ​​ച്ച് 31 വ​​രെ പി​​ഴ​​യ​​ട​​യ്ക്കാ​​തെ റി​​ട്ടേ​​ണ്‍ സ​​മ​​ർ​​പ്പി​​ക്കാം.

    Read More »
  • Kerala

    മൂന്നാറിലുമുണ്ട് ഒരു താജ്മഹൽ

    മൂന്നാറിന്റെ വശ്യതയിൽ മറഞ്ഞിരിക്കുന്ന പ്രണയ കുടീരം… മൂന്നാറിന്റെ താജ്മഹൽ … ഇതിനേക്കാൾ മനോഹരമായ മറ്റൊരു വിശേഷണവുമില്ല ഈ ശവക്കല്ലറയ്ക്ക്…            ബ്രീട്ടിഷ് അധീനതയിൽ ഉണ്ടായിരുന്ന തേയില തോട്ടങ്ങളുടെ ആദ്യത്തെ ജനറൽ മാനേജറായിരുന്ന ഹെന്റി മാൻസ്ഫീൽഡ് നൈറ്റിന്റെയും ഭാര്യ എലേനർ ഇസബെൽ മേയുടെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സ്മാരകമായ ഈ കല്ലറ മൂന്നാർ ടൗണിനോട് ചേർന്നുള്ള  സി. എസ് ഐ ചർച്ചിന്റെ സെമിത്തേരിയിലാണ് ഉള്ളത്.ഒരു പക്ഷേ ക്രൈസ്തവ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കണം ഒരു സെമിത്തേരിയെ പ്രതിനിധാനം ചെയ്ത് ഒരു പള്ളി ഉയർന്ന് പൊങ്ങിയത്.          1894  നവംബറിലാണ്  ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഇംഗ്ലണ്ടിൽ വെച്ച് വിവാഹതിരായ ഹെൻറിയും പ്രിയതമ എലേനറും  മധുവിധു ആഘോഷത്തിനായി മൂന്നാറിലേക്ക് തിരിച്ചത് … മൂന്നാറിന്റെ മനോഹാരിത പ്രിയതമനായ ഹെന്റിയുടെ വാക്കുകളിലൂടെ അറിഞ്ഞ എലേനറുടെ നിർബന്ധമായിരുന്നു മൂന്നാറിൽ ഹെന്റിയോടോപ്പം ശിഷ്ടകാലം ചെലവഴിക്കണം എന്ന തീരുമാനം.          …

    Read More »
  • Kerala

    ലഹരിപാര്‍ട്ടിക്കിടെ പൊലീസെത്തി; എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്

    തൃക്കാക്കര: മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ പൊലീസിനെ ഭയന്ന് 8-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിനാണ് (22) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. പൊലീസിനെ കണ്ട് ഭയന്ന യുവാവ് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് ചാടിയ അതുല്‍ ഫ്‌ളാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫ്‌ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

    Read More »
  • India

    24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകള്‍; 406 മരണം

    ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സജീവ കേസുകള്‍ 1,04,781 ആണ്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 8949 പേര്‍ രോഗമുക്തി നേടി. അതിനിടെ, രാജ്യത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,431 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 454 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഇതില്‍ 167 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 351 ഉം തമിഴ്നാട്ടില്‍ 118 ഉം ഒമിക്രോണ്‍ രോഗബാധിതരുണ്ട്. 115 രോഗികളുള്ള ഗുജറാത്തിന് പിന്നാലെ 109 രോഗികളുമായി പട്ടികയില്‍ അഞ്ചാമതാണ് കേരളം. രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • India

    ഒമിക്രോൺ ഭീതിയൊഴിയുന്നു; നിയന്ത്രണങ്ങൾ പിൻവലിച്ച് ദക്ഷിണാഫ്രിക്ക

    ജൊഹാനസ്ബർഗ്: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​താ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക.ഇതേത്തുടർന്ന് ​രാജ്യത്തു നിന്നും ക​ർ​ഫ്യൂ​പോ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പിൻവലിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ്. മ​റ്റ് കോ​വി​ഡ് വകഭേദങ്ങളെ അ​പേ​ക്ഷി​ച്ച് ഒ​മി​ക്രോ​ണി​ന് വ്യാ​പ​ന​ശേ​ഷി​യു​ണ്ടെ​ങ്കി​ലും തീ​വ്ര​ത കു​റ​വാ​ണെ​ന്നും അതിനാൽ ​ഗുരുതരസാഹചര്യം നിലവിൽ ഇല്ലെന്നും അ​ധി​കൃ​ത​ർ അ​റിയി​ച്ചു.

    Read More »
  • NEWS

    വർണവസന്തങ്ങളുടെ ഉത്സവമായി ലോകം പുതുവർഷം കൊണ്ടാടി, ആകാശത്ത് വര്‍ണ വിസ്മയമൊരുക്കി ദുബൈ

    പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന ലണ്ടനില്‍ ഇക്കുറി പുതുവർഷത്തിന് വലിയ ആഘോഷങ്ങളുണ്ടായിരുന്നില്ല. പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ടും ഒഴിവാക്കി. വത്തിക്കാനിലെ സെന്റ്പീറ്റേഴ്സ് ബസിലിക്കയിലാണ് മാര്‍പ്പാപ്പയുടെ പുതുവത്സര ആഘോഷം നടന്നത്. ഇന്ത്യയിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ രാത്രി കര്‍ഫ്യു ഏർപ്പെടുത്തിയിരുന്നതുകൊണ്ട് ആഘോഷങ്ങൾ പരിമിതമായിരുന്നു പ്രകാശം കൊണ്ട് വർണ വിസ്മയങ്ങൾ തീർത്ത് ദുബായ് നഗരം പുതുവർഷത്തെ വരവേറ്റു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് മുകളിലൂടെ വർണവിസ്മയങ്ങൾ ഒഴുകിപ്പരന്നു. 12മണി ആയതോടെ ആകാശം വർണപ്പൂക്കളാൽ ജ്വലിച്ചു. കുടുംബസമേതം എത്തിയ സന്ദർശകർക്ക് ഒരു വർഷം ഓർത്തുവെക്കാനുള്ള വിസ്മയക്കാഴ്ച തന്നെയായിരുന്നു ഇത്തവണയും ബുർജ് ഖലീഫയും ദുബൈയും ഒരുക്കിയത്. വർണാഘോഷവേദികളായ ജുമൈറ ബീച്ച്, പാം ജുമൈറ, ബുർജുൽ അറബ് തുടങ്ങി സ്ഥലങ്ങളിലും വൻ തിരക്കായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഗൾഫ് നാടുകളിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്. ഇത്തവണ ലോകം…

    Read More »
  • India

    ഇവിടെ ഭാര്യയുടെ ഒളിച്ചോട്ടവും  ആഘോഷം; ഇത് പാക്കിസ്ഥാനിലെ കലാശ ജനവിഭാഗങ്ങൾ

    പാക്കിസ്ഥാനിലെ ഏറ്റവും പുരാതനമായ ഒരു വിഭാഗമാണ് കലാശ എന്ന് അറിയപ്പെടുന്ന ജനങ്ങൾ. 4000 മാത്രമാണ് ഇന്ന് ഇവരുടെ ആകെ ജനസംഖ്യ. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ താഴ്‌വരകളിലായി ഒതുങ്ങി ജീവിക്കുന്ന ഒരു വിഭാഗമാണ് ഇവർ.കലശ ദേശ് (മൂന്ന് കലാഷ് താഴ്‌വരകൾ) രണ്ട് വ്യത്യസ്ത സാംസ്‌കാരിക മേഖലകൾ ചേർന്നതാണ്, രംബർ, ബംബുറെറ്റ് താഴ്‌വരകൾ ഒന്ന്, ബിരിർ താഴ്‌വര മറ്റൊന്ന്. പച്ചക്കണ്ണുകളുള്ള ജനങ്ങളുടെ പൂർവ്വികർ അലക്സാണ്ടർ ചക്രവർത്തിയുടെ പട്ടാളക്കാരാണെന്ന വാദത്തിനാണ് ചരിത്രകാരന്മാർ കൂടുതൽ പിൻബലം നൽകുന്നത്‌. പുരാതന ഹിന്ദു മത ആചാരവും,ആനിമിസവും കൂടി ചേർന്ന ഒരു ആരാധനാ രീതിയാണിവർക്ക്‌ 1-മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവിനെ ആരാധിക്കൽ. പിതൃക്കളെ ആരാധിക്കുന്നത് തുടങ്ങിയവ ഉദാഹരണം. 2-ഭൂത പ്രേത പിശാചുക്കളെ ആരാധിക്കൽ 3-പ്രകൃതിയിലുണ്ടാകുന്ന സ്ഥിരമോ അസ്ഥിരമോ ആയ പ്രതിഭാസങ്ങൾക്ക് കാരണഭൂതമെന്ന് വിശ്വസിക്കപ്പെടുന്ന ചില ആത്മാക്കളെ ആരാധിക്കൽ. കലാഷ് പുരാണങ്ങളും നാടോടിക്കഥകളും പുരാതന ഗ്രീസിന്റേതുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്,എന്നാൽ അവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഹിന്ദു പാരമ്പര്യങ്ങളുമായി വളരെ അടുത്തും നിൽക്കുന്നു.തങ്ങളുടെ മൂന്ന് താഴ്‌വരകളിലെ സമൃദ്ധമായ…

    Read More »
  • Kerala

    രണ്‍ജീത്ത് വധക്കേസ്; 2 മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍

    ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്‍ജീത്ത് വധക്കേസില്‍ 2 മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡിസംബര്‍ 19 ന് രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

    Read More »
Back to top button
error: