Month: January 2022

  • Kerala

    തൃശ്ശൂരും കണ്ണൂരും വാഹനാപകടം; 4 മരണം

    തൃശ്ശൂര്‍: പുതുവര്‍ഷത്തില്‍ തൃശ്ശൂരും കണ്ണൂരുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ 4 മരണം. തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.

    Read More »
  • Kerala

    ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്‌

    ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെ 2.45 ഓടെ ത്രികുട മലയിലെ ക്ഷേത്രത്തിലാണ് സംഭവം. പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിക്കുകയും ചെറിയ വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് പരസ്പരം ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് വ്യക്തമാക്കി. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ജമ്മുകശ്മീരില്‍ നിന്നുള്ളവരുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ജനറല്‍ മനോജ്…

    Read More »
  • India

    മഹാപ്രളയത്തിന്റ നടുക്കത്തിൽ ചെന്നൈ

    നവംബറിൽ ഉണ്ടായ വെളളപ്പൊക്കത്തിന്റെ നഷ്ടങ്ങളിൽ നിന്നു കരകയറി വരുന്നതിനിടയിൽ ചെന്നൈയെ മുക്കി വീണ്ടും മഴ.വെള്ളക്കെട്ടിൽ ഗതാഗതം താറുമാറായതോടെ പലരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തന്നെ രാത്രി കഴിച്ചു കൂട്ടി.നേരിയ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം തെറ്റിച്ചാണ് മഴ തകർത്തു പെയ്തത്.  നവംബറിൽ ഒന്നിലേറെ പ്രാവശ്യമുണ്ടായ വെളളപ്പൊക്കത്തിന്റെ നഷ്ടങ്ങളിൽ നിന്നു കരകയറിവരുന്നതിനിടെയാണ് ചെന്നൈയ്ക്ക് ആഘാതമായി വീണ്ടും മഴയെത്തിയത്.ഡിസംബർ 30ന് ഉച്ചയ്ക്ക് ആരംഭിച്ച് അർധരാത്രി വരെ നിർത്താതെ പെയ്ത അപ്രതീക്ഷിത മഴയാണ്  ചെന്നൈയെ വീണ്ടും ദുരിതത്തിലാക്കിയത്. ഇടിമിന്നലോടു കൂടി പെയ്ത കനത്ത മഴയിൽ നഗരജീവിതം മൊത്തത്തിൽ തന്നെ സ്തംഭിച്ചു. മിക്ക ഭാഗങ്ങളും വെളളക്കെട്ടായി. 3 പേർ ഷോക്കേറ്റു മരിച്ചു. ഷോപ്പിങ് മാളിന്റെ സീലിങ് അടർന്നുവീണ് താഴേക്കു പതിച്ചെങ്കിലും ആളപായമുണ്ടാകാത്തത് ഇതിനിടയിലും ആശ്വാസമായി.

    Read More »
  • Kerala

    കുട്ടികൾക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ; രജിസ്‌ട്രേഷൻ ഇങ്ങനെ

    സംസ്ഥാനത്ത് 15 മുതല്‍ 18 വരെ വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കാനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. 2007ലോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതെങ്ങനെ? 1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന രജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക 2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍…

    Read More »
  • India

    ഉറങ്ങിയെഴുന്നേറ്റപ്പോൾ മേസൻ കോടീശ്വരൻ

    ദുബായ്: 57-ാമത് പ്രതിവാര മഹ്സൂസ് ഗ്രാന്‍ഡ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി 25 കാരനായ മേസണ്‍ തിനകൾ. കൊൽക്കത്തക്കാരനായ  മേസനെ തേടിയെത്തിയത് 10,000,000 ദിര്‍ഹത്തിന്റെ സമ്മാനം .ആദ്യ ശ്രമത്തിൽ തന്നെയാണ് മേസണ്‍ മഹ്സൂസിന്റെ 21-ാമത്തെ കോടീശ്വരനായി മാറിയത്. ഈ പണമുപയോഗിച്ച് കുടുംബത്തെ നല്ലരീതിയില്‍ പരിപാലിക്കണമെന്നും കൗമാരപ്രായത്തില്‍ താൻ കണ്ട സ്വപ്‌നമായ യമഹ RX100 ബൈക്ക് വാങ്ങണമെന്നും തന്റെ ഗ്രാമത്തിലെ സ്‌കൂള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും മേസണ്‍ പറഞ്ഞു.കടബാധ്യതയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായി രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മേസണ്‍ യുഎഇയിലെത്തിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ തനിക്ക് ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള സമ്പത്ത് നല്‍കിയത് തന്റെ കുടുംബത്തിലെ പരേതനായ മുതിര്‍ന്നവരുടെ അനുഗ്രഹമാണെന്നു. മേസണ്‍ പറഞ്ഞു. യുഎഇയിൽ ഉള്ളവർക്ക് www.mahzooz.ae വഴി രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങി നറുക്കെടുപ്പില്‍ പങ്കെടുക്കാം. അടുത്ത പ്രതിവാര തത്സമയ നറുക്കെടുപ്പ് ഇന്ന് ( 2022 ജനുവരി 1 ) യുഎഇ സമയം…

    Read More »
  • India

    രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്ക

    രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോടടുക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണവും കുത്തനെ കൂടി. ഡല്‍ഹിയില്‍ പോസിറ്റീവിറ്റി നിരക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ ദശാംശം അഞ്ചില്‍ നിന്ന് 2.44 ശതമാനമായി ഉയര്‍ന്നു. മുബൈയില്‍ രോഗികളുടെ എണ്ണം 47 ശതമാനം വര്‍ധിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണം കൂടി. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാനും, മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വീട്ടില്‍ പരിശോധന നടത്തുന്ന കിറ്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്. 145 കോടിയില്‍ അധികം ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

    Read More »
  • Kerala

    കേരളത്തിൽ മൂന്നു ദിവസം മഴയ്ക്ക് സാധ്യത

    കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. ഇന്ന് തൊട്ട് ജനുവരി മൂന്നുവരെ കേരളത്തെ കൂടാതെ കർണാടക, തമിഴ്നാട് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ  മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Kerala

    വിനോദസഞ്ചാര സാധ്യതകൾ തേടി പത്തനംതിട്ട ജില്ലയിലെ കരുവള്ളിക്കാടും  നാഗപ്പാറയും 

    ,പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകൾക്ക് അതിരിടുന്ന കാടിനുളളിൽ പരപ്പാർന്നൊരു പാറക്കെട്ടുണ്ട്. അതാണ് നാഗപ്പാറ.റാന്നി  മണ്ഡലത്തിലെ പെരുമ്പെട്ടി വില്ലേജിൽ വലിയകാവ് വനത്തിൽ ഉൾപ്പെട്ട പ്രദേശം.ഇവിടെയിരുന്നാൽ പാറക്കെട്ടിലൂടെ പാഞ്ഞിറങ്ങുന്ന കാട്ടുചോലയുടെ ഒച്ച കേൾക്കാം. കാതൊന്നു വട്ടംപിടിച്ചാൽ കാട്ടുകിളികളുടെ സംഗീതം ആസ്വദിക്കാം.ഉച്ചവെയിലിലും നിർത്താതെ വീശുന്ന കാറ്റിൽ എല്ലാം മറന്നൊന്ന് സുഖമായി ഉറങ്ങാം. മഴക്കാലത്ത് മറ്റൊരു കാഴ്ചയാണിവിടെ.തെരുവ പുല്ലുകളെ വകഞ്ഞിമാറ്റി വഴുവഴുപ്പുള്ള പാറക്കെട്ടുകളെ തോല്‍പ്പിച്ച് നാഗപ്പാറയുടെ മുകളില്‍ നിന്നും താഴേക്കു നോക്കിയാൽ താഴ് വാരത്ത് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ ഭിന്നഭാവങ്ങൾ കാണാം.മഴ പെയ്തു തീര്‍ന്നാലും ചുറ്റും മരം പെയ്യുന്ന കാടുകള്‍.കൂറ്റന്‍ പാറക്കെട്ടുകള്‍ ചാടി അലമുറയിടുന്ന കാട്ടരുവികളുടെ കാഴ്ചകള്‍ ഒന്നുമതി സഞ്ചാരികളുടെ മനം നിറയാൻ.കോടമഞ്ഞ് കരിമ്പടം പുതയ്ക്കുന്ന സന്ധ്യകളില്‍ കാട്ടരുവികള്‍ താളം പിടിച്ച് പാറക്കെട്ടുകള്‍ ചാടി കുതിച്ചു പായുമ്പോള്‍ മഴ നമ്മുടെ മുന്നിൽ മറ്റൊരു വിസ്മയം തീർക്കുന്നു.മഴക്കാലത്ത് ഈർപ്പം കിനിയുന്ന പാറപ്പുറത്ത് നാനാതരം ചെടികൾ തഴച്ചുവളരും അവയുടെ സാന്നിധ്യം നാഗപ്പാറയെ ശലഭോദ്യാനമാക്കും അപൂർവ ഇനം…

    Read More »
  • India

    മലയാളി ചപ്പാത്തി പരത്താൻ തുടങ്ങിയിട്ട് 97 വർഷങ്ങൾ; കഴിക്കാനും

    കേരളത്തെ ആദ്യം ചപ്പാത്തി രുചിപ്പിച്ചത് വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായെത്തിയ സിഖ് സംഘമായിരുന്നു.സാഹോദര്യത്തിന്റെ ആ അടുക്കളയിൽനിന്ന് 97 വർഷം മുൻപ് നാം രുചിച്ച ആ വിഭവം ഇന്നു നമ്മുടെ തീൻമേശയിലെ സ്ഥിരസാന്നിധ്യമാണ്. അതെ,നാളികേരത്തിന്റെ നാട്ടിലെ രുചിക്കൂട്ടുകൾക്കിടയിൽ ചരിത്രം ചപ്പാത്തി പരത്തിത്തുടങ്ങിയത് വൈക്കം സത്യഗ്രഹത്തിനൊപ്പമാണ്. 1924 മാർച്ചിൽ തുടങ്ങിയ സത്യഗ്രഹത്തിന്റെ അലയൊലികൾ രാജ്യത്തെമ്പാടുമെത്തിയപ്പോൾ, പിന്തുണയുടെ തലപ്പാവുമായി പഞ്ചാബിൽനിന്നുമെത്തിയ അകാലികളാണ് മലയാളികൾക്ക് ചപ്പാത്തിയുടെ രുചി ആദ്യം പരിചയപ്പെടുത്തുന്നത്.ഗോതമ്പുമാവു പരത്തി തീയിൽ പൊള്ളിച്ചെടുത്ത ചപ്പാത്തി വിളമ്പി അവർ മലയാളനാടിന്റെ മനം കവർന്നാണ് അന്ന് തിരികെ പോയതും. സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിൽ കാലോചിത പരിഷ്‌കാരങ്ങൾക്കായി പ്രക്ഷോഭത്തിനിറങ്ങിത്തിരിച്ച അകാലി സംഘം വൈക്കത്ത് സത്യഗ്രഹ സമരം നടക്കുന്നതറിഞ്ഞ് ആവേശഭരിതരായി ഇവിടേക്ക് വണ്ടി കയറുകയായിരുന്നു.വന്നപാടെ വൈക്കത്ത് സത്യഗ്രഹികൾക്കായി അകാലികൾ ഒരു സൗജന്യ ഭോജനശാല തുടങ്ങി. സത്യഗ്രഹികൾക്കും അനുഭാവികൾക്കും മാത്രമല്ല സത്യഗ്രഹാശ്രമത്തിൽ വരുന്ന ആർക്കും കഴിക്കാവുന്ന തരത്തിലായിരുന്നു അത്..സിഖുകാരുടെ മൂന്നാമത്തെ ഗുരു തുടങ്ങിവച്ച ആശയത്തിന്റെ അനുകരണമായിരുന്നു വൈക്കത്തെ ഭക്ഷണശാല. തന്നെ സന്ദർശിക്കാൻ വരുന്നവരെല്ലാം വയർനിറയെ…

    Read More »
  • India

    എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ ?ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറിക്കുമോ?

    എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ചികിത്സാ ചെലവ് – 15 ലക്ഷം അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം. വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം. അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും…

    Read More »
Back to top button
error: