Month: January 2022
-
Kerala
പെരുമ്പാവൂരില്‍ തിയേറ്ററിനകത്ത് ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയില്‍
കൊച്ചി: പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററിനകത്ത് യുവാവിനെ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സംഭവം. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എട്ടു വര്‍ഷമായി തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠന്‍. മരണ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല.
Read More » -
Kerala
പൊലീസ് നടപടി ടൂറിസം നയത്തിന് വിരുദ്ധം’; വിമർശനവുമായി മുഹമ്മദ് റിയാസ്
കോവളത്ത് മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്തതിന് മദ്യം ഒഴിക്കികളയാൻ വിദേശ പൗരനോട് ആവശ്യപ്പെട്ട പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗർഭാഗ്യകരവും സർക്കാരിൻ്റെ ടൂറിസം നയത്തിന് വിരുദ്ധവുമാണെന്ന് മന്ത്രി വിമർശിച്ചു. ടൂറിസ്റ്റുകളോടുള്ള പൊലീസിൻ്റെ സമീപനത്തിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിനൊപ്പം നിന്ന് സർക്കാരിനെ അള്ള് വയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ടൂറിസം രംഗത്തിന് തിരിച്ചടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് സ്വീഡിഷ് പൗരനായ സ്റ്റീവ് എന്ന വിനോദസഞ്ചാരിയെ മദ്യം വാങ്ങിയതിന്റെ ബില്ല് കൈവശം വെക്കാത്താതിന് കോവളത്ത് വെച്ച് പൊലീസ് പിടികൂടിയത്. ബില്ല് കൈവശമില്ലാത്തതിനാല്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സ്റ്റീവ് മദ്യം പൊലീസിന് മുന്നില്‍ വച്ച് ഒഴിച്ചുകളയുകയായിരുന്നു. തുടര്‍ന്ന് ബിവറേജില്‍ പോയി ബില്ലും വാങ്ങി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയാണ് സ്റ്റീവ് മടങ്ങിയത്.
Read More » -
Kerala
പുതുവർഷ ദിനത്തിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചു
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.
Read More » -
Kerala
മദ്യം ഒഴുക്കി കളയിച്ച സംഭവം; ഒരു പൊലീസുകാരന് സസ്‌പെന്‍ഷന്‍
കോവളം: പുതുവര്‍ഷത്തലേന്ന് കോവളത്ത് ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്
Read More » -
Kerala
കൊച്ചിയിൽ അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ; ഭർത്താവിന്റെ നില ഗുരുതരം
കൊച്ചിയില്‍ ഒരു കുടംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു. കടവന്ത്രയ്ക്കടുത്ത് മട്ടുമ്മല്‍ അമ്പലത്തിനടുത്ത് സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ വീട്ടമ്മ ജോയാമോള്‍, മക്കളായ ലക്ഷ്മി കാന്ത് നാരായണ, അശ്വന്ത് എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Read More » -
Kerala
മദ്യം ഒഴുക്കി കളയിച്ച സംഭവം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവളത്ത് ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച പൊലീസ് നടപടിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന ഇതേതുടർന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോടു റിപ്പോര്‍ട്ട് തേടി.കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന. അതേസമയം പൊലീസിന്റെ നടപടിക്കെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന് അള്ളുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Read More » -
Movie
ഇന്ത്യൻ ഭാഷകളിൽ ഒരുങ്ങുന്ന ” നീലരാത്രി “
ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നല്കി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവ്വഹിക്കുന്നു. ദിലീപ്,സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ” സവാരി ” ക്കു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി “, ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമിക്കുന്നു. സംഗീതം-അരുൺ രാജ്,എഡിറ്റർ-സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അഖിൽ സദാനന്ദൻ,അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ-നോബിൻ വർഗ്ഗീസ്,സിറാജുദ്ദീൻ,മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല-അനീഷ് ഗോപാൽ,മേക്കപ്പ്-രാജീവ് അങ്കമാലി വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ,…
Read More » -
Kerala
ജനുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു; അറിയാം അവരവരുടെ വിഹിതം
2022 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്നു (01.01.2022) മുതൽ ആരംഭിക്കുന്നു. (എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ജനുവരി മാസത്തെ റേഷൻ വിഹിതം ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.ഇമേജ് ശ്രദ്ധിക്കുക)
Read More » -
India
ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് കർണാടകയിൽ സ്ത്രീകള്‍
ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് കർണാടക ഗ്രാമത്തിലെ സ്ത്രീകള്‍. കര്‍ണാടകയിലെ തുംകൂറില്‍ ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ഹിന്ദു കുടുംബത്തില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളോടെ ക്രിസ്തുമസ് ആഘോഷം നടക്കുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് തുകൂരിലെ ബജ്രംഗ്ദള്‍ നേതാവായ രാമു ബജ്രംഗി പറയുന്നത്. എന്നാല്‍ ശക്തമായ രീതിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ നടക്കുന്ന ആഘോഷം തടസപ്പെടുത്തുന്നതിലെ നിയമസാധുത സ്ത്രീകള്‍ ചോദ്യം ചെയ്തതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിരോധത്തിലാവുകയായിരുന്നു. എന്തിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന് മറുപടിയാണ് സ്ത്രീകള്‍ നല്‍കിയത്. എന്നാല്‍ ഇത് മാനിക്കാതെ സിന്ദൂരം ധരിക്കാത്തതിനും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ…
Read More » -
Kerala
മലയാറ്റൂരില്‍ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 41,000 രൂപയും കവര്‍ന്നു
എറണാകുളം: മലയാറ്റൂര്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു. കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്‌റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം. സംഭവം നടക്കുമ്പോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു. ഔസേപ്പിന്റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു
Read More »