ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്സീന് പരീക്ഷണാനുമതി. ഡ്രഗ്സ് അതോറിറ്റി വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുകയെന്നാണ് റിപ്പോർട്ട്. കുത്തിവയ്ക്കുന്ന വാക്സീനേക്കാൾ നേസൽ വാക്സീൻ ഫലപ്രദമാകുമെന്നാണ് സൂചനകൾ.
ഒരു ഡോസ് മതിയാകുമെന്നതും പ്രത്യേകതയാണ്. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സീൻ വികസിപ്പിച്ചത്. മൂക്കിലൂടെ നൽകുന്ന നേസല്‍ വാക്സീന് വൈകാതെ അനുമതി ലഭിക്കുമെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു.