IndiaLead NewsNEWS

തമിഴ്നാട്ടിൽ ഒമിക്രോൺ വ്യാപനം; വാളയാർ അതിർത്തിയിൽ കർശന പരിശോധന

പാലക്കാട്: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആ‍ർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്.

തമിഴ്നാട് നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം

Signature-ad

തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകൾ ഉയരുന്നതോടെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1728 കൊവി‍ഡ് കേസുകളിൽ 876ഉം ചെന്നൈയിൽ നിന്നാണ്. ചെന്നൈ നഗരത്തിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകി.

Back to top button
error: