NEWS

കൊല്ലത്ത് സബ് ഇൻസ്പെക്ടർ വാഹനാപകടത്തിൽ മരിച്ചു

ഇരുമ്പുപാലത്തിന് സമീപത്തു വച്ച് എസ്. ഐ സുരേഷ് കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ റെഡി മിക്സ് ലോറി തട്ടിയാണ് അപകടം സംഭവിച്ചത്. മുളങ്കാടകം സ്വദേശിയാണ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ്

കൊല്ലം:  ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്.

ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ  പോകുന്നതിനിടെ ഇരുമ്പുപാലത്തിന് സമീപം റെഡി മിക്സ് ലോറി തട്ടിയാണ് അപകടം.

കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: