കണ്ണൂർ:കല്ല് പറിക്കാൻ വരുന്നതിനു മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് കെ സുധാകരനോട് എം.വി.ജയരാജൻ.
കെ റെയിൽ-സിൽവർലൈൻ പദ്ധതിയുടെ സർവേക്കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആഹ്വാനത്തിനുള്ള മറുപടിയായാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇത് പറഞ്ഞത്.
ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.സർവേ കല്ല് പിഴുതെറിയാൻ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂവെന്നും ജയരാജൻ പറയുന്നു.