ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി.തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദ ഗിരിയുടെ ട്രോളല്‍
2025ലെ തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കെ റെയില്‍ ഗുണകരമായി ഭവിക്കും. ഒപ്പം ഹെലികോപ്ടര്‍ വാടകയും ലാഭിക്കാം.ഹെലികോപ്റ്ററിന്റെയും അതിവേഗ ട്രെയിനിന്റേയും ചിത്രത്തോടൊപ്പം സന്ദീപാന്ദഗിരി കുറിച്ചു.
കെ റെയിൽ വന്നതിനു ശേഷമുള്ള പത്ര വാർത്തകൾ
എടപ്പാൾ;
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ 108 ശിവാലയങ്ങളിലും ശിവരാത്രി നാളിൽ ഭക്തജനങ്ങൾക്ക് ദർശനം നടത്തുന്നതിനായി അന്നേ ദിവസം ശംഭോമഹാദേവ എന്ന പേരിൽ ഒരു സൌജന്യ ട്രെയിൻ അനുവദിക്കണമെന്നും അല്ലാത്തപക്ഷം സിൽവർ ലൈനിലൂടെ ജനങ്ങൾ നാമജപം നടത്തുമെന്നും മുൻ മിസ്സോറാം………………… …
കൊച്ചി;
കേരള ലാലിഗ ധാരണയായി,
ലാറ്റിനമേരിക്കൻ ഫുട്ബോൾ ടീമുകൾ കൊച്ചി,തിരുവനന്തപുരം,കോഴിക്കോ ട് മൂന്ന് സ്റ്റേഡിയങ്ങളിലായി 30 മത്സരങ്ങൾക്ക് കേരള ഫുട്ബോൾ അസോസിയേഷനുമായി ധാരണയായി.
കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും എല്ലാ മത്സരങ്ങളും കാണാൻ കഴിയും വിധത്തിലായിരിക്കും സമയം ക്രമീകരിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു.
തൃശൂർ;
ഈ വർഷത്തെ പൂരത്തിന് വിപുലമായ ഒരുക്കങ്ങൾ,
മുൻ വർഷങ്ങളിലേക്കാൾ ഇരട്ടി ആളുകളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നതെന്നതിനാൽ വടക്കുംനാഥനും തിരുവമ്പാടിയും പാറമേക്കാവും വലിയ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചു.
ആനകളെ തൃശൂരിലെത്തിക്കാൻ കെ റെയിലിൽ പ്രത്യേകം ബോഗികൾ തയ്യാറാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
തിരുവനന്തപുരം;
കെ റെയിൽ യാഥാർത്ഥ്യമായതോടുകൂടി സർക്കാർ ജീവനക്കാരുടെ ട്രാൻസ്ഫറിനായുള്ള നെട്ടോട്ടത്തിന് വിരാമമായെന്ന് പുതിയ പഠനം. ഏത് ജില്ലയിലും ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറായതാണ് ഇതിനു കാരണം.
പ്രായമായ രക്ഷിതാക്കൾ കൂടുതൽ സന്തോഷവാന്മാരാണെന്നും പഴയ കൂട്ടുകുടുംബത്തിലേക്ക് കേരളം തിരിച്ചുവരുന്നുവെ
ന്നും പഠനം
കോട്ടയം;
ഇന്നലെ രാവിലെ 6 മണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കെ റെയിൽ കാസർഗോട് എത്തിയപ്പോൾ ഒരുമിനുട്ട് വൈകി