KeralaNEWS

പല്ലി ശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ

ല്ലി ശല്യം ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല.ചെറുപ്രാണികളുടെ സാന്നിധ്യമാണ് പല്ലികളെ വീടിനുള്ളിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകം.അതേസമയം മുട്ടയുടെ മണം പല്ലികൾക്ക് അത്ര ഇഷ്ടമുള്ളതല്ല.  അതിനാൽ ഉപയോഗിച്ച് കഴിഞ്ഞ മുട്ടത്തോട് പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ വയ്ക്കുക.ഇത് പല്ലിയെ തുരത്താനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ്.
അതേപോലെ പല്ലികളെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ മണം പല്ലികൾക്ക് പൊതുവെ ഇഷ്ടമല്ല. വെളുത്തുള്ളി ചതച്ച് പല്ലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക.
വെളുത്തുള്ളിയുടേതു പോലെ സവാളയുടെ മണവും പല്ലികള്‍ക്ക് ഇഷ്ടമല്ല.സവാള അരിഞ്ഞത് വെള്ളവുമായി ചേർത്ത് പല്ലി ഒളിച്ചിരിക്കുന്ന(കലണ്ടറുകൾക്കും ചുവരിൽ തൂക്കിയിട്ടിരിക്കുന്ന  ഫോട്ടോകൾക്കുമൊക്കെ അടിയിൽ) ഭാഗങ്ങളില്‍ തളിയ്ക്കുക ഇത് പല്ലിശല്യം കുറയ്ക്കാൻ സഹായിക്കും.
കുരുമുളക് സ്പ്രേ, പല്ലികളെ തുരത്താനുള്ള മറ്റൊരുമാർഗമാണ്. ഇതിനായി കുരുമുളക് സ്പ്രേ കടയിൽ പോയി വാങ്ങിക്കുകയൊന്നും വേണ്ട. വീട്ടിൽ വച്ച് തന്നെ ഫല പ്രദമായ രീതിയിൽ കുരുമുളക് സ്പ്രേ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം അൽപം കുരുമുളകും, മുളക് പൊടിയും ഒരു കുപ്പിയിലാക്കി അതിലേക്ക് അൽപം വെള്ളമൊഴിക്കുക. ഈ മിശ്രിതം നന്നായി കുലുക്കിയാൽ കുരുമുളക് സ്പ്രേ റെഡി.
പക്ഷികളുടെ ഭക്ഷണമാണ് പല്ലികൾ. അതുകൊണ്ട് തന്നെ പക്ഷികളുടെ സാന്നിധ്യം പല്ലികൾ ഭയക്കും. പക്ഷിതൂവലെടുത്ത് വീടിന്റെ വിവിധ ഭാഗങ്ങളിൽ തൂക്കിയിട്ടാൽ പക്ഷികളുടെ സാന്നിധ്യമുണ്ടെന്ന് ഭയന്ന് പല്ലികൾ പമ്പ കടക്കും.
പല്ലികളെ തുരത്താനുള്ള മറ്റൊരു മാർ​ഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയും പുകയിലയും സമം ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി പല്ലികള്‍ വരുന്ന സ്ഥലത്തു സൂക്ഷിക്കുക. പല്ലികള്‍ ഇതുവന്നു കഴിക്കുകയും വൈകാതെ ചത്തു പോകുകയും ചെയ്യും.
കുന്തിരിക്കവും ചിരട്ടക്കനലും ചേർത്ത് ദിവസവും വൈകുന്നേരങ്ങളിൽ (ലൈറ്റ് ഇടുന്ന സമയം) പുകച്ചാലും ഒരുപരിധിവരെ പല്ലി ശല്യം ഒഴിവാക്കാം.

Back to top button
error: