KeralaLead NewsNEWS

ഒമിക്രോണ്‍; അതിര്‍ത്തികളില്‍ പരിശോധന വീണ്ടും ശക്തം

നിലമ്പൂര്‍: ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ അതിര്‍ത്തികളില്‍ പരിശോധന വീണ്ടും ശക്തമാക്കി. തമിഴ്‌നാട്ടില്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെങ്കിലും

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമുള്ള യാത്രക്കരെ മാത്രമേ കര്‍ണാടക അതിര്‍ത്തി കടത്തിവിടുന്നുള്ളൂവെങ്കിലും കക്കനഹള്ള ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയാണുള്ളത്. ഇതോടെ സ്വകാര്യ ലാബിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് സ്രവം കൊടുക്കുന്നവര്‍ വെട്ടിലായി.

Signature-ad

മലപ്പുറം ജില്ലയില്‍ സാമ്പിള്‍ കൊടുക്കുന്നവരുടെ പരിശോധന നടക്കുന്നത് കോഴിക്കോട്ടാണ്. രാവിലെ ഒമ്പതിന് സ്രവം നല്‍കിയാലും സ്വകാര്യ ലാബുകളും ആശുപത്രികളും രാത്രിയാണ് ഇവ കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കുന്നത്. രാത്രി 12ന് ശേഷമാണ് സാമ്പിള്‍ കോഴിക്കോട്ട് ലഭിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ടില്‍ സ്രവം പരിശോധനക്ക് ലഭിച്ച സമയം കൃത്യമായി രേഖപ്പെടുത്തണം. പരിശോധന റിപ്പോര്‍ട്ടില്‍ രാത്രി 12ന് ശേഷമാണ് ശേഖരണ സമയം കാണിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്.

Back to top button
error: