ഭോപ്പാല്‍: ബലൂണില്‍ കാറ്റുനിറയ്ക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്ക് അത്ര ഗുരുതര പരിക്കല്ല.
മധ്യപ്രദേശിലെ ഉജ്ജയിനില്‍ പുതുവര്‍ഷാഘോഷത്തിനിടെയാണ് അപകടം. ബലൂണ്‍ വില്‍പ്പനക്കാരന്റെ ചുറ്റും നിരവധി കുട്ടികളുണ്ടായിരുന്നു. വലിയ സ്‌ഫോടനമാണ് നടന്നതെന്നും സമീപത്തെ മതിലിന് കേടുപാട് സംഭവിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിലിണ്ടറില്‍ ഹൈഡ്രജന്‍ വാതകം തെറ്റായി നിറച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.