KeralaLead NewsNEWS

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3 പേർ പിടിയിൽ

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് മാരക മയക്കുമരുന്നുമായി 3 പേര്‍ പിടിയില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലര്‍ച്ച ഒരു മണിയോടെ എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.

പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരി ഉല്‍പ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്‌സൈസും സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ പ്രധാനമായും നടക്കുന്നത്.

Signature-ad

അതേസമയം, പുതുവല്‍സരമാണെങ്കിലും നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ആഘോഷം. കൊവിഡിന് ഒപ്പം ഡിജെ പാര്‍ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പൊലീസിന്‌റെ കര്‍ശന നിലപാടുകളുമാണ് ആഘോഷങ്ങള്‍ കുറയാന്‍ പ്രധാന കാരണം.

Back to top button
error: