
തിരുവനന്തപുരം: തെക്കൻ കേരളത്തിലും കന്യാകുമാരിയിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ ജനുവരി മൂന്നു വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മത്സ്യ തൊഴിലാളികൾ ജാഗ്രത പുലർത്തണം എന്നും മുന്നറിയിപ്പിൽ പറയുന്നു..






