NEWS

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണമെന്ന് ബി.ജെ.പി എംപി

ബി.ജെ.പിയുടെ ഘര്‍ വാപ്പസി വാദം വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നു തേജസ്വി സൂര്യ എംപി. പലരെയും ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ മതത്തിലേക്ക് മതം മാറ്റി കൊണ്ടുപോയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരണം. അവരെ തിരിച്ച്‌ ഹിന്ദുവാക്കി മാറ്റണമെന്നാണ് തേജസ്വി ആവശ്യപ്പെടുന്നത്

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തിരിച്ച്‌ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണമെന്ന് ബി.ജെ.പി എംപി തേജസ്വി സൂര്യ.
“പലരെയും ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ മതത്തിലേക്ക് മതം മാറ്റി കൊണ്ടുപോയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരണം. അവരെ തിരിച്ച്‌ ഹിന്ദുവാക്കി മാറ്റണം”
തേജസ്വി ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ഘര്‍ വാപ്പസി വാദം വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് തേജസ്വി. കര്‍ണാടക സര്‍ക്കാരിന്റെ മതംമാറ്റ നിരോധന ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ മുന്‍ മതംമാറ്റങ്ങള്‍ അടക്കം ശക്തമായി ഉന്നയിക്കുകയും, അത്തരത്തില്‍ കൊണ്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും തേജസ്വി ആവശ്യപ്പെട്ടിരിക്കുന്നത്

Back to top button
error: