റാന്നി: വെച്ചൂച്ചിറ കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തിനെ തുടർന്ന് ഒരാൾ മരിച്ചു.കന്നാലിൽ ജോളി ജോൺ (55) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടോടെ കുരുമ്പൻ മൂഴി കോസ് വേയ്ക്ക് സമീപമാണ് സംഭവം നടന്നത്.
ഇത് തടയാൻ ശ്രമിച്ച വടക്കേ മുറിയിൽ ബാബു എന്ന ആളിനെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു (57) എന്നയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.