NEWS

വീട് വാടകക്ക് എടുത്ത് ചാരായം വാറ്റി വിൽക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തു

കാട്ടാക്കട വിളപ്പില്‍ പുളിയറകോണത്ത് വീട് വാടകക്ക് എടുത്ത് ചാരായം വാറ്റുകയായിരുന്നു ഇവർ. 400ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ഇവരില്‍ നിന്ന്പിടിച്ചെടുത്തു. ചാരായം കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്തു

സ്ഥിരമായി വീട് വാടകക്ക് എടുത്ത് രഹസ്യമായി ചാരായം വാറ്റിവൽക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി.
നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടയില്‍ ചാരായവും കോടയും പിടിച്ചെടുത്തു. നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ഖാന്‍ (44) തിരുവനന്തപുരം ആറ്റിപ്ര കല്ലിങ്ങല്‍കാട്ടില്‍ വീട്ടില്‍ അനില്‍ കുമാര്‍ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കാട്ടാക്കട വിളപ്പില്‍ പുളിയറകോണത്ത് സെന്റ്മേരിസ് സ്കൂളിനു സമീപം വീട് വാടകക്ക് എടുത്ത് ചാരായം വാറ്റുകയായിരുന്നു ഇവർ. ഇവരില്‍ നിന്നും 400ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. ചാരായം കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന നൗഷാദ് ഖാൻ്റെ കാറും പിടിച്ചെടുത്തു.
മുമ്പും നൗഷാദ് ഖാന്റെ പക്കൽ നിന്നും 1015 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കാറും പിടിച്ചെടുത്തിട്ടുണ്ട്.

സ്ഥിരമായി വീട് വാടകക്ക് എടുത്ത് രഹസ്യമായി കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച്‌ ചാരായം വാറ്റി വില്പന നടത്തുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. വീട് വാടകക്കെടുത്ത് അനധികൃതമായി ചാരായം വാറ്റി വട്ടിയൂര്‍ക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വില്‍പ്പന നടത്തിവരികയായിരുന്നു ഈ സംഘം.

Back to top button
error: