IndiaNEWS

അർഹതപ്പെട്ട പെനാൽറ്റി നിഷേധിച്ചു; കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സമനില കുരുക്കിൽ

നാജി: ജംഷഡ്പൂരിനെതിരായ  മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില.റഫറിയുടെ തെറ്റായ തീരുമാനം ഇല്ലായിരുന്നെങ്കിൽ 2-1ന് കേരള ബ്ലാസ്റ്റേഴ്സ് ജയിക്കേണ്ട മത്സരമായിരുന്നു ഇന്നത്തേത്.

 ജംഷഡ്പൂരിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത് മലയാളികളുടെ സ്വന്തം സഹൽ അബ്ദുൾ സമദാണ്. പതിനാലാം മിനുട്ടിൽ സ്റ്റുവർട്ടിലൂടെ ആദ്യ ഗോൾ അടിച്ചത് ജംഷഡ്പൂരാണ്.വൈകാതെ തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസിന്റെ ഷോട്ട് ജംഷഡ്പൂർ ഗോളി തടഞ്ഞിട്ടു. എങ്കിലും റീബൗണ്ടിലൂടെ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടി. ഈ‌ സീസണിലെ സഹലിന്റെ നാലാം ഗോളാണ് ഇന്നത്തേത്.

കളിയുടെ 37ആം മിനുട്ടിൽ വാസ്കസിന്റെ ഒരു ക്രോസ് ജംഷഡ്പൂർ കളിക്കാരന്റെ കയ്യിൽ പെനാൽറ്റി ബോക്സിനുള്ളിൽവച്ച് തട്ടിയെങ്കിലും, റഫറി പെനാൾട്ടി  നിഷേധിച്ചതാണ് ഇന്നത്തെ കളിയിൽ  ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

Signature-ad

13 പോയന്റാണ് ഇപ്പോൾ ജെംഷദ്പൂരിനും കേരള ബ്ലാസ്റ്റേഴ്സിനും ഉള്ളത്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമതും ജംഷഡ്പൂർ രണ്ടാമതുമാണുള്ളത്.മൂംബൈയാണ് ഒന്നാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: