ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്ന ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ട ടെമ്പര്‍ ബിനു ഉള്‍പ്പെടെ 5പേര് അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടക്കുകയായിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്.
സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ബിനുവിനെയും കൂട്ടാളികളെയും ഇന്ന് തന്നെ ആലപ്പുഴ പൊലീസിന് കൈമാറും. ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നില്‍ വ്യക്തി വിരോധമാണ് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലയില്‍ കനത്ത പൊലീസ് കാവല്‍ നിലനില്‍ക്കവെയാണ് ആക്രമണം ഉണ്ടായത്.