IndiaNEWS

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

ഗാന്ധിയനും ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പും,  വർണ്ണവിവേചനത്തിനെതിരെ കടുത്ത പോരാളിയുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു.90 വയസ്സായിരുന്നു.
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ളിക്കൻ ആർച്ച് ബിഷപ്പാണ്  ഡെസ്മണ്ട് ടുട്ടു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത എന്നിവക്കെതിരെയും ശക്തമായ പോരാട്ടം നയിച്ച അദ്ദേഹം 1984-ൽ നോബൽ സമ്മാനത്തിന് അർഹനായി. ആഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാന ജേതാവാണ് ഡെസ്മണ്ട് ടുട്ടു.

Back to top button
error: