ഹിഗ്വിറ്റ. കൊളംബിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ. ജോസെ റെനെ സപാറ്റ ഹിഗ്വിറ്റ എന്ന് മുഴുവൻ പേര്.ജനനം: ഓഗസ്റ്റ് 27 1966 ്ന് കൊളംബിയയിലെ മെഡെലിനിൽ. 68 അന്തർദേശീയ മത്സരങ്ങളിൽ കൊളംബിയൻ ദേശീയ ടീമിനു വേണ്ടി കളിച്ച ഇദ്ദേഹം മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ഗോൾമുഖം കാക്കുന്നതിൽ വേറിട്ട ശൈലി സ്വീകരിച്ച ഇദ്ദേഹത്തിന്റെ തേൾ കിക്ക്(Scorpion kick) ഇന്നും ലോക പ്രശസ്തമാണ്.
താന്‍ വര്‍ഷങ്ങളായി പരിശീലനം നടത്തി വികസിപ്പിച്ചെടുത്ത ആ വൈഭവം കൃത്യസമയത്ത് അതിന്റെ പൂര്‍ണതയോടെ ഹിഗ്വിറ്റ ആദ്യമായി ലോകത്തിന് സമ്മാനിച്ചത് 1989 ല്‍ വെംബ്ലിയിൽ വച്ചു നടന്ന ഇംഗ്‌ളണ്ടുമായുള്ള ആ പ്രദര്‍ശന മത്സരത്തിലായിരുന്നു.ഫുട്ബോൾ ലോ
അതിനാൽ തന്നെ 1990 ഇറ്റാലിയ ലോകകപ്പിലേക്ക് ഹിഗ്വിറ്റ കടന്നു വന്നത് വന്‍താരമൂല്യത്തോടെയായിരുന്നു.
1990. ഇറ്റാലിയ’90 ലോകകപ്പ് ഫുട്ബോളിൽ കളിക്കാൻ കൊളംബിയന്‍ ടീം എത്തുന്നത് വലിയ പ്രതീക്ഷയോടെ തന്നെയായിരുന്നു. അതിനുമുമ്പ് ലോക ഫുട്ബോളിൽ എടുത്തുപറയാൻ തക്ക നേട്ടം ഒന്നുംതന്നെയുണ്ടായിരുന്നില്ല അവർക്ക്.ലോക ഫുട്ബോളിൽ എന്നല്ല, മറ്റൊരിടത്തും.1962 ൽ റഷ്യയുമായി ഒരു മികച്ച കളി പുറത്തെടുത്തതൊഴിച്ചാൽ ഫുട്‌ബോളില്‍ ഒരു”വിലാസം” ഉണ്ടാക്കാൻ അവർക്കിങ്ങോട്ട് കഴിഞ്ഞിട്ടില്ല.പക്ഷെ മയക്കുമരുന്ന് മാഫിയയും വാതുവയ്പ് ചൂതാട്ട സംഘങ്ങളും നിയന്ത്രിക്കുന്ന കൊളംബിയൻ ഫുട്ബോൾ ടീമിന്റെ 1990 ലെ ഇറ്റലിയിലേക്കുള്ള വരവ് അത്രയ്ക്കങ്ങ് വെറുതെയുമായിരുന്നില്ല എന്നർത്ഥം.ദീർഘകാലത്തെ പണമിറക്കിയുള്ള “കൃഷി’യുടെ ഒന്നിച്ചുള്ള വിളവെടുപ്പിനായിട്ട് മാത്രമായിരുന്നു അവർ അന്ന് ഇറ്റലിയിലേക്ക് വിമാനം പിടിച്ചത്.ചാള്‍സ് മതുരാനയെന്ന കോച്ചിനെ കോടികൾ മുടക്കി അവസാന നിമിഷം പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവന്നതും കൃഷിയുടെ വിളവെടുപ്പിനുള്ള മേൽവളം എന്ന നിലയിൽ മാത്രമായിരുന്നു.
പ്രതീക്ഷ പോലെതന്നെ ഇറ്റലിയുടെ മൈതാനങ്ങളിൽ സംഘനൃത്തം നടത്തി കൊളംബിയ ആദ്യ റൗണ്ടിൽ പൂത്തിറങ്ങി.ഒന്നാം റൗണ്ടിലെ വിജയങ്ങളുടെ ആവേശത്തിൽ രണ്ടാം റൗണ്ടിലെത്തിയ അവർക്ക് പക്ഷേ ഇടയ്ക്കൊന്നു കാലിടറി.അതിനാൽതന്നെ കാമറൂണുമായി അന്നു നടന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അവർക്ക് പ്രതീക്ഷിക്കാൻപോലും ആകുമായിരുന്നില്ല.പതിവുപോലെ കേറിയും ഇറങ്ങിയും ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്തിരുന്ന ഹിഗ്വിറ്റ, മുന്നേറ്റ നിരക്കാർ ഗോളടിക്കാൻ മടിക്കുന്തോറും ഗോൾവലയം വിട്ട് കൂടുതൽ കൂടുതൽ മുന്നേറി കളിക്കാനും തുടങ്ങി.ഇതിനുമുമ്പ് മറ്റൊരു ഗോളിക്കും അവകാശപ്പെടാൻ കഴിയാത്തവിധം മൂന്ന് ഗോളടിച്ച പാരമ്പര്യവും അയാൾക്കുണ്ട്.പക്ഷെ അന്നാദ്യമായി അയാൾക്ക് പിഴച്ചു.എതിർ ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിച്ച ഒരു നിമിഷത്തിൽ കാലിൽ വന്ന പന്തുമായി സ്വന്തം ഗോൾവലയം വിട്ട് അയാൾ എതിർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു.ചരിത്രം രചിക്കാൻ വേണ്ടി മാത്രം അത്തവണ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിലെത്തിയ കാമറൂണാണ് എതിരാളിയെന്ന് ഒരുനിമിഷം അയാൾ മറന്നുപോയതാവാം.38 വയസ്സുള്ള, ഇറ്റാലിയ 90 യുടെ എന്നത്തേയും ആകർഷണമായ കാമറൂണിന്റെ റോജർ മില്ല നൊടിയിടയിൽ ഹിഗ്വിറ്റയുടെ കാലുകളിൽ നിന്നും ആ പന്തുതട്ടിയെടുത്ത്,നൃത്തച്ചു
ഒരു സംഗീതനിശയിലെ കണ്ടക്ടറെപ്പോലെ ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കുകയും കളി നിയന്ത്രിക്കുകയും ചെയ്തിരുന്ന ഹിഗ്വിറ്റ തന്നെയായിരുന്നു ഇറ്റാലിയ 90 യിലെ ദുരന്തനായകനും.ഒരേസമയം പ്രതിഭയുടെയും ഉന്മാദത്തിന്റെയും കയ്യൊപ്പ് പതിഞ്ഞതായിരുന്നു ഹിഗ്വിറ്റയുടെ സ്കോർപിയോൺ ക്ലിക്കുകൾ.ഒരു ഗോൾകീപ്പറുടെ പിഴവ് ടീമിനെ മൊത്തം ബാധിക്കുമെന്നത് ഒരുനിമിഷം അയാൾ മറന്നുപോയി.ആ ഒരൊറ്റ പിഴവിൽ തന്റെ നേട്ടങ്ങളെയെല്ലാം മായിച്ചുകളഞ്ഞവനെപ്പോലെ തലയും കുമ്പിട്ടാണ് ഹിഗ്വിറ്റ അന്ന് മൈതാനം വിട്ടത്.ജീനിയും കടിഞ്ഞാണുമില്ലാത്ത കാട്ടുകുതിരയുടെ കാടത്തം എന്നാണ് ലോകം മാധ്യമങ്ങൾ ആ സംഭവത്തെ വിലയിരുത്തിയത്.
1994. ചില്ലറ മാറ്റങ്ങളൊഴിച്ചാൽ ഭൂരിഭാഗവും ഇതേ കളിക്കാരുമായാണ് USA 94 ൽ അമേരിക്കയിലും കൊളംബിയൻ ടീം എത്തിയത്.പക്ഷെ താരനിബിഡമായ ലൈനപ്പുമായി എത്തിയ കൊളംബിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നിർണായക കളിയിൽ ഡിഫൻഡർ ആന്ദ്രെ എസ്കോബാറിന്റെ സെൽഫ് ഗോളായിരുന്നു വിനയായത്.1994 ജൂണ്‍ 22 ന് അമേരിക്കയിലെ കാലിഫോര്‍ണിയയിൽ വച്ചായിരുന്നു ആ മത്സരം. യു.എസ്.എ.യോട് ജയിച്ചാലേ കൊളംബിയയ്ക്ക് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കടക്കാനാവൂ.പക്ഷേ, ദുരന്തം അവിടെയും കൊളംബിയയെ അരൂപിയായി കാത്തുനില്‍പ്പുണ്ടായിരുന്നു.യു
സ്വന്തം രാജ്യത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് ആന്ദ്രെയുടെ കാലില്‍നിന്ന് പിഴച്ചുപോയ പന്ത്, അത് ലോകഫുട്ബാള്‍ ഭൂപടത്തില്‍ നിന്ന് കൊളംബിയയെ മാത്രമല്ല, ജീവിതത്തിൽ നിന്ന് അയാളെ തന്നെ മായ്ച്ചുകളഞ്ഞു.വാതുവെപ്പുകാര്‍
പാബ്ലോ എക്‌സോബാര്‍ എന്ന കുപ്രസിദ്ധ മാഫിയ തലവനുണ്ട് കൊളംബിയയിൽ.(ഇയാളെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു) ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരി. അയാളാണ് മെഡല്യയണിലെ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന കണ്ണി.ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ തലയ്ക്ക് കോടിക്കണക്കിന് രൂപ വില പറഞ്ഞിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി വന്ന് കളി കണ്ടയാളാണ് പാബ്ലോ എസ്‌കോബാര്‍.പാബ്ലോ എസ്‌കോബാറിന്റെ അനുയായികള്‍ യഥാര്‍ത്ഥത്തില്‍ ഇറ്റാലിയ 90 യിലെ പിഴവിൽ ഹിഗ്വിറ്റയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു,ആന്ദ്രെ എസ്‌കോബാറിനെ 94 ൽ കൈകാര്യം ചെയ്തതുപോലെ.പക്ഷേ ഹിഗ്വിറ്റ എന്ന ഭ്രാന്തൻ നമ്മുടെ കൊച്ചു കേരളത്തിലെന്നപോലെ അവർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു.ഗോൾപോ
നിന്റെ മുന്നേറ്റങ്ങൾക്ക് തീപ്പൊരിയുടെ ചൂടില്ലാതെയായാൽ ആത്മാവില്ലാത്ത ശരീരം മാത്രമാവും ടീം എന്ന് അവർ കൂടെക്കൂടെ ഹിഗ്വിറ്റയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.അതി
സ്വന്തം ജീവിതത്തെ പന്താടി തെരുവിലാക്കിയ മറഡോണയായിരുന്നില്ല ഒരിക്കലും ഹിഗ്വിറ്റ.കാൽപ്പന്തിനെ പ്രതിരോധമാക്കിയ കലാപകാരി നീലക്കണ്ണുള്ള ഓസ്ട്രിയൻ ഇതിഹാസം മത്തിയാസ് സ്ലിൻഡ്ലറിനെ
പിന്നീടും പ്രതിഭകളുടെ തേർവാഴ്ചകൾ ധാരാളമായി കണ്ടു.ദൈവങ്ങളെപ്പോലെ ആരാധകർ അവർക്കു മുമ്പിൽ തൊഴുതു നിന്നു.മെക്സിക്കോയിൽ ഹ്യൂഗോ സാഞ്ചസ്, ഫ്രാൻസിൽ പ്ലാറ്റീനിയും ടിഗാനയും. ബ്രസീലിൽ സീക്കോയും സോക്രട്ടീസും. കൊളംബിയയിൽ കാർലോസ് വാൾഡരാമ. യുറഗ്വായിൽ എൻസോ ഫ്രാൻസിസ്കോലി, ജർമൻ സംഘത്തിൽ വോളറും മത്ത്യാസും, ഇംഗ്ലണ്ടിൽ റോബ്സണും ലിനേക്കറും, കാമറൂണിൽനിന്ന് റോജർ മില്ല.സോവിയറ്റ് യൂണിയനിൽനിന്ന് ബലാനോവും പ്രോട്ടോസോവും.സ്റ്റോക്കിയോവി
എല്ലാം തകർന്നവനെപ്പോലെ1990 ജൂൺ 23 ന് ഇറ്റലിയിലെ നേപ്പിൾസിലുള്ള സാൻ പൗലോ സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോഴും ആ നിസ്സംഗത തന്നെയായിരുന്നു അയാളുടെ മുഖത്ത് ഉണ്ടായിരുന്നത്.നിറഞ്ഞ ഗാലറിയി