NEWS

കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം

തിരൂർ തുവ്വക്കാടാണ് ബൈക്കിലെത്തിയ യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചത്. ബസ് കാത്തുനിന്ന പെൺകുട്ടി മിന്നൽ വേഗത്തിൽ ഓടി എത്തി, മറ്റൊന്നും ആലോചിക്കാതെ ബൈക്ക് യാത്രികനെ വാരിയെടുത്തു

തിരൂർ: കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം.
മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു പെൺകുട്ടി ഓടിയെത്തിയത്.

ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ബസ് കാത്തുനിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നത്. കാർ ബൈക്കിൽ ഇടിച്ചതോടെ യുവാവ് തലയിടിച്ച് റോഡിൽ വീണു. എന്നാൽ ഹെൽമെറ്റ് ധരിച്ചതിനാൽ, തലനാരിഴക്ക് യുവാവ് രക്ഷപെടുകയായിരുന്നു.

Back to top button
error: